Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മഞ്ഞിൽ മൂടിയ തുംഗനാഥ് ശിവക്ഷേത്രം

ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ പല മനോഹരദൃശ്യങ്ങളും വിദേശികളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തില്‍ തനിക്ക് അവിശ്വസനീയമായി തോന്നിയ ഒരു വീഡിയോ ദൃശ്യം നോര്‍വീജിയന്‍ നയതന്ത്രജ്ഞനായ എറിക്ക് സോള്‍ഹെയിം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഷെയര്‍ ചെയ്തിരുന്നു.എന്നാല്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ ചെയ്ത് വീഡിയോ ദൃശ്യം കണ്ട് ഇന്ത്യക്കാര്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ച്‌ പോയിരിക്കുകയാണ്. അത്തരത്തില്‍ അസാധാരണമായ ഹിമാലയ സാനുക്കളില്‍ നിന്നുള്ള അതിമനോഹരമായ വീഡിയോ ആയിരുന്നു എരിക്ക് പങ്കുവെച്ചത്.

ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രത്തിന്റെ വീഡിയോ ആയിരുന്നു എറിക്ക് പോസ്റ്റ് ചെയ്ത് വീഡിയോയില്‍ ഉണ്ടായിരുന്നത്. 5,000 വര്‍ഷം പഴക്കമുള്ള ചുറ്റും മഞ്ഞുമൂടിയ പൗരാണികമായ തുംഗനാഥ് ശിവക്ഷേത്രത്തിന്റെ ആകാശദൃശ്യം “ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവമന്ദിരം” എന്ന അടിക്കുറിപ്പോടെയാണ് എറിക്ക് പോസ്റ്റ് ചെയ്തത്. കേഥാര്‍നാഥ് എന്ന ബോളിവുഡ് ചിത്രത്തിലെ ‘നമോ നമോ’ എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഏഴ് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.