Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അരുണാചൽ പ്രദേശിൽ ആർമി ഹെലികോപ്റ്റർ തകർന്നു ; ഒരു മരണം.

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു.ഗുരുതരമായ പരിക്കേറ്റ പൈലറ്റുമാരില്‍ ഒരാളായ ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് വീരമൃത്യു വരിച്ചത്.

തവാങിന് സമീപം ഫോര്‍വേഡ് ഏരിയയില്‍ പറക്കുകയായിരുന്ന ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ ചീറ്റ ഹെലികോപ്റ്ററാണ് പതിവ് യാത്രക്കിടെ തകര്‍ന്നുവീണത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. രണ്ട് പൈലറ്റുമാരെയും അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മറ്റൊരു പൈലറ്റ് ചികിത്സയിലാണ്.