Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ടി ആർ എസ് ഇനി ദേശീയ പാർട്ടി.

ഹൈദരാബാദ്:തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അതിന്റെ പേര് ‘ഭാരത് രാഷ്ട്ര സമിതി’ (ബിആർഎസ്) എന്നാക്കി മാറ്റി, ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാർട്ടിയുടെ പുതു ചുവട് വെപ്പാണിത്.

പുതിയ ദേശീയ പാർട്ടിയെ സംബന്ധിച്ച പ്രമേയം പാർട്ടി ജനറൽ ബോഡി യോഗത്തിൽ പാസാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പ്രമേയം വായിക്കുകയും ടിആർഎസ് എന്ന പേര് ബിആർഎസ് എന്നാക്കി മാറ്റാൻ പാർട്ടി ജനറൽ ബോഡി യോഗം ഐകകണ്‌ഠേന തീരുമാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യോഗത്തിന് വേദിയായ പാർട്ടി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയ ടിആർഎസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.

പുതിയ പാർട്ടിയുടെ ആദ്യ പൊതുയോഗം ഡിസംബർ 9 ന് ന്യൂഡൽഹിയിൽ വമ്പിച്ച സമ്മേളനത്തോടെ നടക്കുമെന്ന് ടി ആർ എസ് വൃത്തങ്ങൾ അറിയിച്ചു.