Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ആരാധനക്കായി തുറന്ന് കൊടുത്തു.

ദുബായ്: ഇന്ത്യയുടെ തനത് വാസ്തുശില്‍പ്പ പാരമ്ബര്യത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു.യുഎഇ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. രാവിലെ ആറര മുതല്‍ രാത്രി എട്ടു വരെ ക്ഷേത്രം തുറക്കും. ദിവസവും 1200 ആളുകള്‍ക്ക് ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്‌ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. 16 മൂര്‍ത്തികള്‍ക്കു പ്രത്യേക കോവിലുകള്‍, സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ചേരുന്നതാണ് ജബല്‍ അലിയിലെ പുതിയ ക്ഷേത്രം. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങള്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണന്‍, മഹാലക്ഷ്മി, ഗുരുവായൂരപ്പന്‍, അയ്യപ്പന്‍ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും.