മുംബൈ :ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘അമ്ബും വില്ലും’ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് താത്കാലികമായി മരവിപ്പിച്ചു.ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം. ഇതോടെ, അന്ധേരി ഈസ്റ്റില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിനും ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിനും പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മിഷന് നിഷ്കര്ശിച്ചിട്ടുള്ള ചിഹ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇരുകൂട്ടരും തെരഞ്ഞെടുക്കണം. ശിവസേന എന്ന പേരും രണ്ട് വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.
തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ വാദം.
യഥാര്‍ഥ ശിവസേന ആരെണെന്ന് തീരുമാനിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ചിഹ്നം മരവിപ്പിക്കാന്‍ കമ്മിഷന് തീരുമാനിച്ചത്. പാര്‍ട്ടിയിലെ വിമത എം.എല്‍.എ.മാരെ ഒപ്പംകൂട്ടി ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപവത്കരിച്ച് നാല് മാസത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചു.
ഉത്തരേന്ത്യയിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്.
കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാൻ ചൈന നീക്കം
തീവ്രവാദ ഫണ്ടിങ്ങ്; ജമാഅത്തെ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.
ഐ എസ് ലീഡർ അബു ഹുസൈന് അല്‍ ഖുറാഷിയെ വധിച്ചു.
സിഖ് തീവ്രവാദി അമൃത്പാൽ സിങ് പിടിയിൽ.
പോലീസിന്റെ വലയത്തിനുള്ളിൽ മുൻ എം പി യും ഗുണ്ടാ നേതാവുമായ ആതിഖ് കൊല്ലപ്പെട്ടു; യുപിയിൽ നിരോധനാജ്ഞ.
ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സി പി ഐ ; നേട്ടം കൊയ്ത് എ എ പി.
താമര തണലിലേക്ക് ആന്റെണി പുത്രൻ .
ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലായി.
രാഹുലിനെ തള്ളി പവാർ ; സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാകില്ല.
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.