Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശിവസേനകൾക്ക് പുതിയ പേരും ചിഹ്നവും അനുവദിച്ചു.

ന്യൂ​ഡ​ല്‍​ഹി: ശി​വ​സേ​ന​യി​ലെ ഇ​രു വി​ഭാ​ഗ​ത്തി​നും പു​തി​യ പേ​രു​ക​ള്‍ അ​നു​വ​ദി​ച്ച്‌ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.ശി​വ​സേ​ന​യു​ടെ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം ഇ​നി മു​ത​ല്‍ ശി​വ​സേ​ന ഉ​ദ്ധ​വ് ബാ​ലാ​സാ​ഹേ​ബ് താ​ക്ക​റെ എ​ന്ന​റി​യ​പ്പെ​ടും. ഇ​വ​രു​ടെ പു​തി​യ പാ​ര്‍​ട്ടി ചി​ഹ്ന​മാ​യി ദീപശിഖ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി.

അ​തേ​സ​മ​യം മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ന്‍​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ ബാ​ല​സാ​ഹേ​ബ​ച്ചി ശി​വ​സേ​ന (ബാ​ലാ​സാ​ഹെ​ബി​ന്‍റെ ശി​വ​സേ​ന) എ​ന്ന് വി​ളി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

പാ​ര്‍​ട്ടി ചി​ഹ്ന​ങ്ങ​ളാ​യി ഷി​ന്‍​ഡെ വി​ഭാ​ഗം ശി​പാ​ര്‍​ശ​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഷി​ന്‍​ഡെ വി​ഭാ​ഗ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​തു​വ​രെ ചി​ഹ്നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഷി​ന്‍​ഡെ വി​ഭാ​ഗം മു​ന്‍​പ് നി​ര്‍​ദേ​ശി​ച്ച ഗ​ദ, ത്രി​ശൂ​ലം എ​ന്നി​വ മ​ത ചി​ഹ്ന​ങ്ങ​ളാ​യ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര​സി​ച്ചി​രു​ന്നു.

അ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഉ​ദ്ധ​വ് താ​ക്ക​റെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ചി​ഹ്ന​ങ്ങ​ള്‍​ക്കു പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ന്തം ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് താ​ക്ക​റെ​യു​ടെ ഹ​ര്‍​ജി.