Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഇറാനിലെ സ്ത്രീകൾക്ക് പിന്തുണയുമായി ഒബാമയും , മിഷേലും.

ന്യൂയോർക്ക്:ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാനിയന്‍ സ്ത്രീകള്‍ക്ക് പിന്തുണയുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും . ശക്തമായ സന്ദേശമാണ് ഇറാനിയന്‍ സ്ത്രീകള്‍ നല്‍കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.’അനീതി വെച്ചുപൊറുപ്പിക്കരുത് എന്ന ശക്തമായ സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്’ അന്താരാഷ്ട്ര ബാലിക ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത് . ‘ഭാവി, ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും അര്‍ഹമായ എല്ലാ അവകാശങ്ങളും അവസരങ്ങളും ആസ്വദിക്കാനുമായി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഇറാനിയന്‍ പെണ്‍കുട്ടികളെ തങ്ങള്‍ അംഗീകരിക്കുന്നതായും’ ഒബാമ പറഞ്ഞു

തീര്‍ച്ചയായും പ്രയാസകരമായ ദിവസങ്ങളാണ് മുന്നിലുള്ളത്, ഇറാനില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുളള ദുഖം രേഖപ്പെടുത്തുന്നു. പക്ഷേ, നിശബ്ദത പാലിക്കാന്‍ വിസമ്മതിക്കുന്ന ഇറാനിലെ യുവതികളും പെണ്‍കുട്ടികളുമായിരിക്കും ആത്യന്തികമായി വിജയിക്കുക എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’യഥാര്‍ത്ഥ ശക്തി വരുന്നത് ഭൂതകാലത്തോട് പറ്റിനില്‍ക്കുന്നതില്‍ നിന്നല്ല, മറിച്ച്‌ മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമത്തില്‍ നിന്നാണെന്ന് നിങ്ങള്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു