Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കള്ളപ്പണം വെളുപ്പിക്കല്‍; റാണ അയ്യൂബിനെതിരെ ഇ.ഡി കുറ്റപത്രം .

ലഖ്നോ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

ചാരിറ്റിയുടെ മറവില്‍ അനധികൃതമായി പണം സമ്ബാദിച്ചുവെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചാരിറ്റി ആവശ്യങ്ങള്‍ക്കായി ലഭിച്ച ഫണ്ട് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ റാണ വകമാറ്റിയെന്നാണ് ഇ.ഡി പറയുന്നത്. കീറ്റോ എന്ന ഓണ്‍ലൈന്‍ സംരംഭം വഴി റാണ പണം പിരിച്ചുവെന്നാണ് ഗാസിയാബാദ് പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.

അധധികൃതമായി പണം പിരിച്ച്‌ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതോടെ റാണ അയ്യൂബ് പൊതു ജനങ്ങളെ കബളിപ്പിച്ചുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. റാണ അയ്യൂബിന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും പേരിലായിരുന്നു പണമെത്തിയത്. ഇതില്‍ 50 ലക്ഷത്തോളം രൂപ നെറ്റ്ബാങ്കിങ് മുഖേന സ്ഥിരനിക്ഷേപമായി റാണ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും കുറ്റപത്രത്തിലുണ്ട്.

25 ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനം റാണ നടത്തിയതായും ഇ.ഡി സൂചിപ്പിക്കുന്നുണ്ട്. ഇതുമായി അന്വേഷണം നടക്കുകയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എന്നു പറഞ്ഞ് സമാഹരിച്ച പണം ദുരുപയോഗം ചെയ്തു. പണത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.