Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഉക്രയ്‌നെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകയുദ്ധം : റഷ്യ.

മോസ്കോ

ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കിയാല്‍ മൂന്നാം ലോകയുദ്ധമായിരിക്കും ഫലമെന്ന് റഷ്യ. ഉക്രയ്ന് സഹായം എത്തിക്കുക വഴി നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ ഇതിനായാണ് ശ്രമിക്കുന്നതെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനെഡിക്ടോവ് പറഞ്ഞു.

മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാനാണ് ശ്രമം. നാറ്റോയുടെ ഭാഗമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുടെ പ്രഖ്യാപനത്തോടാണ് വെനെഡിക്ടോവിന്റെ പ്രതികരണം.

40 നഗരത്തില്‍ ആക്രമണം
ഹിതപരിശോധനയെ യുഎന്‍ പൊതുസഭ അപലപിച്ചതിന് തൊട്ടുപിന്നാലെ ഉക്രയ്നിലെ 40 ഇടങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ. തെക്കന്‍ നഗരമായ മികൊലെയ്വില്‍ വന്‍നാശമുണ്ടായി. അപാര്‍ട്ട്മെന്റ് സമുച്ചയവും കപ്പല്‍നിര്‍മാണ കേന്ദ്രവും തകര്‍ന്നു. കീവിലേക്കും ഡ്രോണ്‍ ആക്രമണമുണ്ടായി. നികോപോളിലെ 30 നില കെട്ടിടവും വാതക പൈപ്പ്ലൈനും ആക്രമിക്കപ്പെട്ടു. ഉക്രയ്ന് കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനം നല്‍കണമന്ന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി നാറ്റോ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതല്‍ സഹായം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളോട് റഷ്യയിലേക്ക് മാറാന്‍ ഖെര്‍സണ്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്നപരിഹാരമാകുംവരെ ഉക്രയ്നുള്ള പിന്തുണ തുടരുമെന്ന് ‘ജി7’ രാഷ്ട്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.