Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഹിജാബ് വിഷയത്തിൽ സുപ്രധാന വിധിയുമായ് യുറോപ്യൻ യൂണിയൻ സുപ്രിം കോടതി.

ലണ്ടന്‍ : പൊതു നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹിജാബ് നിരോധിക്കുന്നതെങ്കില്‍ അത് തെറ്റല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ സൂപ്രീം കോടതി.എല്ലാ ശിരോവസ്ത്രങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്താന്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല. ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകളില്‍ ഹിജാബ് വിലക്കിയതിനെതിരെ ഇന്ത്യയില്‍ മതമൗലികവാദികള്‍ പ്രതിഷേധമുയര്‍ത്തുകയും ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ ദിനംപ്രതി ശക്തമാകുകയും ചെയ്യുന്നതിനിടയിലാണ് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയുടെ നിര്‍ണായക ഉത്തരവ്‌.

ഒരു മുസ്ലീം യുവതി നല്‍കിയ പരാതിയിന്മേലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ബെല്‍ജിയത്തിലെ ഒരു കമ്ബനിയില്‍ ആറാഴ്ചത്തെ വര്‍ക്ക് ട്രെയിനിഷിപ്പിന് അപേക്ഷിച്ച യുവതിയോട് ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന് കമ്ബനി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. തൊപ്പി, ശിരോവസ്ത്രം ഉള്‍പ്പെടെയുളളവയും ഈ കമ്ബനി അനുവദിക്കാറില്ല.. പിന്നെ എങ്ങനെ ഹിജാബിന് മാത്രം അനുമതി നല്‍കുമെന്നാണ് കമ്ബനി ചോദിക്കുന്നത്. ഇതോടെ യുവതി പരാതിയുമായി ബെല്‍ജിയം കോടതിയിലെത്തി.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് കീഴിലായത് കൊണ്ടുതന്നെ ബെല്‍ജിയം കോടതി യൂറോപ്യന്‍ യൂണിയന്‍ കോടതിയിലേക്ക് വിഷയം വിടുകയായിരുന്നു . ശിരോവസ്ത്രത്തിന്റെ പൊതുവായ നിരോധനം യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് എതിരല്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതി വിധിച്ചത്.

യൂറോപ്യന്‍ യൂണിയന് കീഴില്‍ വരുന്ന കമ്ബനികള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്ന് 2021 ല്‍ കോടതി ഉത്തരവിട്ടിരുന്നു. കമ്ബികളുടെ നിഷ്പക്ഷത കാണിക്കുന്നതിന്റെ ഭാഗമായി ഇത് കണക്കാക്കാമെന്നായിരുന്നു വിധി.