Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

റഷ്യക്ക് കനത്ത തിരിച്ചടിയുമായി യുക്രൈൻ; തുറന്ന് സമ്മതിച്ച് കമാഡർ ജനറൽ .

മോസ്‌കോ: ആഴ്ചകള്‍ക്ക് മുമ്ബ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ അടക്കമുള്ള നഗരങ്ങളില്‍ യുക്രൈന്‍ സൈന്യം കനത്ത തിരിച്ചടിയാണ് നല്‍കുന്നതെന്ന് തുറന്ന് സമ്മതിച്ച റഷ്യന്‍ സൈനിക മേധാവി.തെക്കന്‍ നഗരമായ ഖേര്‍സണിന്റെ സ്ഥിതി വളരെ മോശമായേക്കുമെന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണെന്നും റഷ്യന്‍ കമാന്‍ഡര്‍ ജനറല്‍ സെര്‍ജി സുറോവികിന്‍ പറഞ്ഞു. യുക്രൈന്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണത്തില്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപൂര്‍വ്വമായിട്ടാണ് റഷ്യ ഇത്തരത്തില്‍ തിരിച്ചടികള്‍ തുറന്ന് സമ്മതിക്കാറുള്ളത്. റഷ്യയിലെ ഒരു ചാനലിനോട് സംസാരിക്കവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.