Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി രാജി വച്ചു.

ലണ്ടന്‍:ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയും മന്ത്രിയുമായ സുവെല്ല ബ്രേവര്‍മാന്‍ രാജിവെച്ചു. ചുമതലയേറ്റ് ഒരു മാസം പിന്നിടുമ്ബോഴാണ് രാജി.ഔദ്യോഗിക രേഖ സ്വന്തം ഇമെയിലില്‍നിന്ന് അയച്ചതിനെത്തുടര്‍ന്നാണ് രാജി.പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്നുള്ള രണ്ടാമത്തെ രാജിയാണിത്.നേരത്തെ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെംഗിനെ പുറത്താക്കി പകരം ജെറമി ഹണ്ടിനെ നിയമിച്ചിരുന്നു.

സര്‍ക്കാര്‍ രേഖ ലഭിക്കാന്‍ യോഗ്യതയുള്ള ആള്‍ക്കല്ല അയച്ചതെന്ന് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല ഈ രേഖയെങ്കിലും സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളുന്നതാണെന്നുമാണ് റിപ്പോര്‍ട്ട്.എനിക്ക് ഒരു തെറ്റ് പറ്റി. അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. രാജിവെയ്‌ക്കുകയാണ്. ലിസ് ട്രസിന് അയച്ച കത്തില്‍ സുവെല്ല പറഞ്ഞു.

തീവ്രനിലപാടുകളാല്‍ ശ്രദ്ധേയയായിരുന്നു സുവെല്ല. ഗ്രാന്റ് ഷാപ്പ്സ് ആണ് പുതിയ ആഭ്യന്തരമന്ത്രി.അതേസമയം മന്ത്രിയുടെ രാജിയ്‌ക്ക് പിന്നില്‍ കുടിയേറ്റ വിഷയങ്ങളിലെ അതിതീവ്ര നിലപാടാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിയുടെ നിലപാടില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ അസന്തുഷ്ടരായിരുന്നു.

ബ്രേവര്‍മാന്റെ പിതാവ് ഗോവ സ്വദേശിയാണ്. മാതാവ് തമിഴ് വംശജയും.ഋഷി സുനകിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിച്ചവരില്‍ ബ്രേവര്‍മാനും ഉണ്ടായിരുന്നു.ലിസ് ട്രസ് അധികാരമേറ്റെടുത്ത് 43 ദിവസങ്ങള്‍ക്ക് ശേഷമാണ് സുവല്ല ബ്രേവര്‍മാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത്.