Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ക്രിസ്മസ് പാപ്പയുടെ ശവകല്ലറ കണ്ടെത്തി.

അങ്കാറ: സാന്താക്ളോസ് എന്ന ക്രിസ്മസ് പാപ്പ സങ്കല്‍പ്പതിനു പിന്നിലുള്ള യഥാര്‍ഥ വ്യക്തി സെന്റ് നിക്കോളാസിന്റെ കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി.എഡി നാലാം നൂറ്റാണ്ടില്‍ മരിച്ച നിക്കൊളാസിന്റെ കല്ലറ ദക്ഷിണ തുര്‍ക്കിയിലെ അന്റാലിയ പ്രവിശ്യയിലെ സെന്റ് നിക്കൊളാസ് ബൈസനൈ്റന്‍ പള്ളിയിലാണെന്ന് ഇലക്രേ്ടാണിക് സര്‍വേയിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

യുനെസ്കോ പൈതൃക പട്ടികയിലുള്ള ബൈസനൈ്റന്‍ പള്ളി പലതവണ പുതുക്കിപ്പണിതിട്ടുള്ളതാണ്. 2017 ല്‍ കണ്ടെത്തിയ ശിലയെ ആധാരമാക്കി നടത്തിയ ഗവേഷണമാണ് ഇപ്പോള്‍ കല്ലറി കണ്ടെത്താന്‍ സഹായിച്ചിരിക്കുന്നത്.

മൈറ ഭദ്രാസനത്തിലെ മെത്രാനായിരുന്ന നിക്കൊളാസ് ദരിദ്രരായ കുട്ടികള്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഇതാണ് ക്രിസ്മസ് രാത്രിയില്‍
കുട്ടികള്‍ക്ക് സോക്സില്‍ സമ്മാനം ഒളിച്ചു വയ്ക്കാന്‍ സാന്താക്ളോസ് എത്തുന്നു എന്ന സങ്കല്‍പ്പത്തിനു പിന്നില്‍.

എഡി 343 ല്‍ അന്തരിച്ച സെന്റ് നിക്കോളാസിനെ മൈറയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ കബറടക്കിയെങ്കിലും ഭൗതികാവശിഷ്ടങ്ങള്‍ 1087 ല്‍ ഇറ്റലിക്കാര്‍ ബാരിയിലേക്കു കടത്തിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇറ്റലിക്കാര്‍ കടത്തിയത് മറ്റൊരു പുരോഹിതന്റെ ഭൗതികാവശിഷ്ടമാണെന്നും സെന്റ് നിക്കൊളാസിന്റെ കല്ലറ ഭദ്രമാണെന്നും ഇപ്പോഴത്തെ ഗവേഷണത്തില്‍ വ്യക്തമാകുന്നു