Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പാക്കിസ്ഥാനെ എഫ്.എ.ടി.എഫ് ഗ്രേലിസ്റ്റിൻ നിന്നും ഒഴുവാക്കി.

പാരിസ്: സാമ്ബത്തിക സംവിധാനങ്ങള്‍ നേരിടുന്ന ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്​റ്റില്‍ നിന്ന് നാല് വര്‍ഷത്തിന് ശേഷം പാകിസ്ഥാനെ ഒഴിവാക്കി.കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ തടയാന്‍ പാക് ഭരണകൂടത്തിന് കഴിയുന്നില്ലെന്നും നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടെന്നും കാട്ടി 2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരം നടപടികളില്‍ വീഴ്ച വരുത്തുന്ന രാജ്യങ്ങളെയാണ് ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നത്.

കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്ബട്ടികയില്‍ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തിയെന്നും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെതിരെ പ്രവര്‍ത്തിച്ചെന്നും കാട്ടിയാണ് എഫ്.എ.ടി.എഫ് ഇപ്പോള്‍ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്.നികരാഗ്വയേയും ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ മ്യാന്‍മറിനെ കരിമ്ബട്ടികയില്‍ പെടുത്തി. ഗ്രേ ലിസ്റ്റിലായിരുന്നപ്പോള്‍ ഐ.എം.എഫ്, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഹായത്തിന് പാകിസ്ഥാന്‍ തടസം നേരിട്ടിരുന്നു. യു.കെ, യു.എസ്, ഇന്ത്യ എന്നിങ്ങനെ 39 രാജ്യങ്ങളടങ്ങുന്നതാണ് എഫ്.എ.ടി.എഫ്.