Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മൂന്നാ തവണയും അധികാര തുടർച്ച നേടിയ ഷി ജിൻ പിങ്ങിന് ആശംസകളുമായി പുട്ടിൻ .

മോസ്കോ: തുടര്‍ച്ചയായ മൂന്നാം തവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന് അഭിനന്ദനമറിയിച്ച്‌ റഷ്യന്‍ പ്രസിഡന്‍റ് വ്ലാളിദിമിര്‍ പുടിന്‍.’വിജയവും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. റഷ്യയും ചൈനയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തം വികസിപ്പിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു’ -അദ്ദേഹം പറഞ്ഞു. സ്ഥാപക നേതാവ് മാവോ സെ തുങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി ഷി മാറിയിരിക്കുകയാണ്. ചൈനയെ നയിക്കാന്‍ തന്നില്‍ വിശ്വാസമേല്‍പിച്ചതിന് നന്ദിയുണ്ടെന്ന് ഷി പറഞ്ഞു.

അടുത്തിടെ നടന്ന എസ്.ഇ.ഒ ഉച്ചകോടിയില്‍ പുടിനും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും തമ്മില്‍ കഴിഞ്ഞ 10 വര്‍ഷക്കാലം അടുത്ത വ്യക്തിബന്ധമാണ് പുലര്‍ത്തിയത്.

ലി ക്വിയാങ്, ലീ സി, ഡിംഗ് സൂക്സിയാങ്, കായ് ക്വി എന്നിരെ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യയശാസ്ത്രജ്ഞനായ സാര്‍ വാങ് ഹുനിംഗും (67), അഴിമതി വിരുദ്ധ മേധാവി ഷാവോ ലെജിയും (65) കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.