Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ചട്ടലംഘനം രണ്ട് കോൺഗ്രസ് സന്നദ്ധ സംഘടനകളുടെ ലൈസൻസ് കേന്ദ്രം റദ്ദാക്കി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധമുള്ള രണ്ട് സന്നദ്ധസംഘടനകള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.വിദേശ സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി.ചൈനീസ് സര്‍ക്കാരില്‍ നിന്നും, സാമ്ബത്തിക കുറ്റവാളി മെഹുല്‍ ചോക്‌സിയില്‍ നിന്നും സംഭാവന സ്വീകരിച്ചുവെന്ന ആരോപണം രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ഉയര്‍ന്നിരുന്നു.

ഈ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണത്തിനായി 2020-ല്‍ ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതി രൂപവത്കരിച്ചിരുന്നു.ഈ സമിതിയുടെ അന്വേഷണത്തിന് ശേഷമാണ് വിദേശ സംഭാവനകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കല്‍ നടപടി.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മേധാവി.രാഹുല്‍ ഗാന്ധി ഇരു സംഘടനകളുടേയും ട്രസ്റ്റിയാണ്.മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്,രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി,മുന്‍ ധനമന്ത്രി പി.ചിദംബരം തുടങ്ങിയവര്‍ രാജീവ് ഗാന്ധിഫൗണ്ടേഷനില്‍ അംഗങ്ങളാണ്.രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനേയും നയിക്കുന്നത് സോണിയയാണ്.ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ രേഖകളിലെ കൃത്രിമം,ഫണ്ട് ദുരുപയോഗം,ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുമ്ബോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് സംഘടനകള്‍ക്കെതിരെ ഉയര്‍ന്നിരുന്നത്.

രാജ്യത്തെ അധഃസ്ഥിതരായ ജനങ്ങളുടെ, പ്രത്യേകിച്ച്‌ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ വികസന ആവശ്യങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2002-ലാണ് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചത്.ലൈസന്‍സ് റദ്ദാക്കലിന് പിന്നാലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റേയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റേയുമടക്കമുള്ള വിദേശ സംഭാവനകളിലെ ക്രമക്കേട് ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടേക്കുമെന്നും സൂചനയുണ്ട്.