Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്.

ടെഹ്റാന്‍:  ഇറാനില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച മഹ്‌സ അമിനിയുടെ നാൽപ്പതാം ചരമദിനം ആചരിക്കാന്‍ സ്മശാനത്തിൽ തടിച്ചുകൂടിയവര്‍ക്കെതിരെ വെടിവെയ്പ്.
22 വയസ്സുകാരി മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ ഖബര്‍സ്ഥാനില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകള്‍ രോഷം പ്രകടമാക്കിയതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിരുന്നു.

ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന കുറ്റം ചുമത്തി അറസ്റ്റിലായ അമിനി കഴിഞ്ഞ മാസം 16ന് മരിച്ചതിനെ തുടര്‍ന്ന് ഇറാനിലെങ്ങും തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 250ലേറെ പേര്‍ കൊല്ലപ്പെട്ടു. അറസ്റ്റിലായ അറുന്നൂറോളം പേരുടെ വിചാരണ ഈയാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.