ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കര്‍.എസ് പി നേതാവ് ജയിച്ച രാംപൂര്‍ മണ്ഡലം പ്രാതിനിധ്യമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് സ്പീക്കര്‍ ഔദ്യോഗികമായി പ്രസ്താവിച്ചു. 2019ലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇന്നലെ അസംഖാന് റാംപുരിലെ പ്രത്യേക കോടതി 3 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു.
രാംപൂരിലെ മിലാക് വിധാന്‍ സഭയില്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അസം ഖാന് ആക്ഷേപകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ബിജെപി നേതാവ് ആകാശ് സക്സേനയാണ് പരാതി നല്‍കിയത്.
പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി, ഐഎഎസ് ഉദ്യോഗസ്ഥന് ആഞ്ജനേയ കുമാര്‍ സിങ് എന്നിവര്‍ക്കെതിരെയായിരുന്നു അസം ഖാന്റെ തെരഞ്ഞെടുപ്പ് പ്രസംഗം. മുസ്ലീംകള്‍ക്ക് രാജ്യത്ത് നിലനില്ക്കാന് പറ്റാത്ത വിധത്തിലുള്ള അന്തരീക്ഷമാണ് പ്രധാനമന്ത്രി രാജ്യത്ത് സൃഷ്ടിക്കുന്നതെന്നായിരുന്നു സമാജ് വാദി നേതാവിന്റെ ആരോപണം. അഖിലേഷ് യാദവിന്റെ വലം കൈയായി അറിയപ്പെടുന്ന അസം ഖാന് സമാജ് വാദി പാര്‍ട്ടിയിലെ രണ്ടാമനാണ്. പശ്ചിമ യുപിയിലെ രാംപൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. ഭൂമിതട്ടിപ്പു കേസില്‍ 2 വര്‍ഷമായി ജയിലില്‍ കഴിയുന്ന അസംഖാന് കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2017 നു ശേഷം അസംഖാനെതിരെ 87 കേസുകളാണ് യുപിയില്‍ റജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രസംഗക്കേസുകളില്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ഡല്‍ഹി, യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി അടുത്തിടെ മുന്നറിയിപ്പു നല്‍കിയിരുന്നു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചു.
ഉത്തരേന്ത്യയിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്.
കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാൻ ചൈന നീക്കം
തീവ്രവാദ ഫണ്ടിങ്ങ്; ജമാഅത്തെ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.
ഐ എസ് ലീഡർ അബു ഹുസൈന് അല്‍ ഖുറാഷിയെ വധിച്ചു.
സിഖ് തീവ്രവാദി അമൃത്പാൽ സിങ് പിടിയിൽ.
പോലീസിന്റെ വലയത്തിനുള്ളിൽ മുൻ എം പി യും ഗുണ്ടാ നേതാവുമായ ആതിഖ് കൊല്ലപ്പെട്ടു; യുപിയിൽ നിരോധനാജ്ഞ.
ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സി പി ഐ ; നേട്ടം കൊയ്ത് എ എ പി.
താമര തണലിലേക്ക് ആന്റെണി പുത്രൻ .
ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലായി.
രാഹുലിനെ തള്ളി പവാർ ; സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാകില്ല.
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.