Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

സൈബീരിയയില്‍ നിന്നുള്ള ഫാല്‍ക്കണുകൾ അരുണാചലിൽ.

തിരാപ്: അമൂര്‍ ഫാല്‍ക്കണുകളുടെ ഒരു കൂട്ടം അരുണാചല്‍ പ്രദേശില്‍ എത്തി. തിരാപ് ജില്ലയിലാണ് വിരുന്നെത്തിയത്.

തെക്കുകിഴക്കന്‍ സൈബീരിയയില്‍ നിന്ന് ഏകദേശം 3,700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവയെത്തിയത്. അമൂര്‍ ഫാല്‍ക്കണുകള്‍ രണ്ടാഴ്ചയോളം ഇവിടെ ചെലവഴിക്കുകയും പിന്നീട് കൂട്ടത്തോടെ ദക്ഷിണാഫ്രിക്കയിലേക്ക് നീങ്ങുകയുമാണ് പതിവ്.

അമൂര്‍ ഫാല്‍ക്കണുകള്‍ പ്രജനനത്തിനായി തെക്കുകിഴക്കന്‍ സൈബീരിയ, വടക്കന്‍ ചൈന തുടങ്ങിയ പ്രദേശങ്ങളെയാണ് ആശ്രയിക്കുന്നത്.“നുയിസയെ കൂടാതെ, ജില്ലയിലെ സമീപ പ്രദേശങ്ങളായ മിൻടോംഗ്, പാങ്ചൗ, വക്ക എന്നിവിടങ്ങളിലും പക്ഷികളുടെ സാന്നിധ്യം ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്,” ദക്ഷിണ അരുണാചൽ സർക്കിളിലെ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ചിമോയ് സിമായി പറഞ്ഞു.മനുഷ്യരുടെ ഇടപെടലിൽ നിന്ന് സംരക്ഷിക്കാൻ ബോധവത്കരണം നടത്താൻ കനുബാരി ഫോറസ്റ്റ് ഡിവിഷനോട് ചീഫ് കൺസർവേറ്റർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇക്കോ-ടൂറിസം സാധ്യതകളിലൂടെ വരുമാനം ഉണ്ടാക്കുന്നതിനുള്ള സാധ്യതയും സൃഷ്ടിക്കുന്നതിനാൽ പ്രദേശവാസികൾ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി സംരക്ഷണ പ്രക്രിയയിൽ പങ്കാളികളാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് സിമായി പറഞ്ഞു.

പ്രതിരോധ നടപടിയെന്ന നിലയിൽ സമീപ ഗ്രാമങ്ങളിൽ നിന്ന് 28 കവണകൾ വനംവകുപ്പ് പിടിച്ചെടുത്തു.

മനുഷ്യ ശല്യമില്ലാതെ ഫാല്‍ക്കണുകള്‍ക്ക് പ്രദേശത്ത് തുടരാന്‍ അവസരമൊരുക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇവയുടെ പ്രാധാന്യം നാട്ടുകാര്‍ മനസ്സിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മലനിരകളില്‍ 1,090 മീറ്റര്‍ ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. കനത്ത മഴ ഇവയ്ക്ക് ഭക്ഷണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി. ഇതിന് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്.എക്‌സ്‌പോഷർ ടൂറിന്റെ ഭാഗമായി, ഫോറസ്റ്റ് സ്റ്റാഫിന്റെ നേതൃത്വത്തിൽ ഗ്രാമത്തലവൻ, ഗാവ് ബുറാകൾ, പിആർഐ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന 12 അംഗ സംഘം നവംബർ 7 ന് നാഗാലാൻഡിലെ പംഗ്തി സന്ദർശിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.