Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കരിംങ്കടലിൽ റഷ്യൻ കപ്പലിന് നേരെ അക്രമണം; ബ്രിട്ടന്റെ കൈകളെന്ന് റഷ്യ.

മോസ്കോ: കരിങ്കടിലില്‍ ക്രിമിയന്‍ മേഖലയില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍വ്യൂഹത്തിനുനേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ.ബ്രിട്ടന്‍റെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ കപ്പലുകള്‍ തകര്‍ന്നുവെന്നും റഷ്യ ആരോപിച്ചു.

നിരവധി ഡ്രോണുകള്‍ തകര്‍ത്തുവെന്നും റഷ്യ. യുകെയില്‍നിന്നുള്ള വിദഗ്ധര്‍ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തിന് പരിശീലനവും മേല്‍നോട്ടവും നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ഈ ഭീകരാക്രമണത്തിന്‍റെ തയാറെടുപ്പും സൈനികരുടെ പരിശീലനവും ബ്രിട്ടീഷ് വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്ന് റഷ്യ പ്രസ്താവനയില്‍ വ്യക്തമാക്കി.