Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഗുജറാത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ.; ഞെട്ടിച്ച്‌ ആപ്പ് ;തകർന്ന് കൊണ്ഗ്രെസ്സ് .

ന്യൂഡൽഹി : ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ അഭിപ്രായ സര്‍വേ.

ബിജെപിയുടെ കുതിപ്പ് ഇത്തവണയും കാണാന്‍ സാധിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന്റെ കാര്യം ഇത്തവണ ദയനീയമായിരിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍ ഗുജറാത്തില്‍ താരതമ്യേന പുതിയ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി ഇത്തവണ വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രചവനമുണ്ട്. ബിജെപി ക്യാമ്ബില്‍ തന്നെ എഎപിയുടെ കുതിപ്പ് ഉണ്ടാകുമെന്ന ആശങ്കയുണ്ട്. അത് ശരിക്കുവെക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വേ.8 ശതമാനം വോട്ട് വിഹിതത്തോടെയായിരിക്കും ബിജെപി ഇത്തവണ അധികാരം നിലനിര്‍ത്തുകയെന്ന് സര്‍വേ പ്രവചിക്കുന്നു. ഇപ്പോല്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ബിജെപിക്ക് 133 മുതല്‍ 143 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത്. എന്നാല്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. കഴിഞ്ഞ തവണത്തെ മുന്നേറ്റത്തിന്റെ അടുത്തൊന്നും അവരെത്തില്ല. 28 മുതല്‍ 37 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് ലഭിക്കുക.ആംആദ്മി പാര്‍ട്ടിയാണ്. അവര്‍ക്ക് ഇത്തവണ അഞ്ച് മുതല്‍ 14 സീറ്റുകള്‍ വരെ നേടാനാവും. ബിജെപിക്ക് ഇത്തവണ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് എഎപിയാണ്. പ്രചാരണത്തിലും അവര്‍ വളരെ മുന്നിലാണ്. അതേസമയം ബിജെപിക്ക് 48 ശതമാനം വോട്ട് വിഹിതമാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. എഎപിക്കും വോട്ട് വിഹിതം വന്‍തോതില്‍ വര്‍ധിക്കും. 31 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിക്കുക. അതേസമയം കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 16 ആയി കുറയുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പ്രവചിക്കുന്നു.