Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി

ഗുരുവായൂര്‍: ഗുരുവായൂരപ്പന് 12 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം വഴിപാടായി സമര്‍പ്പിച്ച് പ്രവാസി വ്യവസായി എസ്. വിനോദ്കുമാര്‍. മസ്‌കറ്റില്‍ വൃവസായിയായ വിനോദ്കുമാര്‍ ഓച്ചിറ സ്വദേശിയാണ്. സ്വര്‍ണക്കിരീടത്തില്‍ മരതകവും പവിഴവും കല്ലുകളും പതിച്ചാണ് നിര്‍മാണം. രാവിലെ ശീവേലിക്കു ശേഷം കിഴക്കേ നടയില്‍ വെ്ച്ച് ക്ഷേത്രം അസിസ്റ്റന്റ് മാനേജര്‍ എ.വി. പ്രശാന്തിന് കിരീടം കൈമാറി. വിനോദ്കുമാറിന്റെ പത്‌നി രഹ്ന വിനോദ്, മക്കളായ ആദിത്യന്‍, അഭിഷേക് എന്നിവരും കൂടെയുണ്ടായിരുന്നു.

ദേവസ്വം റിട്ടയേര്‍ഡ് അംഗം എന്‍. രാജു ദേവസ്വം ഹോസ്പിറ്റല്‍ സ്റ്റാഫ് ശ്രീ വിനോദ്, കൃഷ്ണനാട്ടം വേഷം ആശാന്‍ മുരളി അകമ്പടി , ഗുരുവായൂര്‍ ദിനവാര്‍ത്ത ലേഖകന്‍ ശ്രീകുമാര്‍ പി.നായര്‍
എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കിരീടം മകന്റെ വിവാഹത്തിന് മുന്നോടിയായി പ്രമുഖ വ്യവസായി രവി പിള്ള സമര്‍പ്പിച്ചിരുന്നു. 2004ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയുടെ അവസാന സന്ദര്‍ശനത്തില്‍ 44 പവന്റെ സ്വര്‍ണ്ണാക്കിരീടം സമര്‍പ്പിച്ചതാണ് ഇതില്‍ ഇപ്പോഴും ശ്രദ്ധേയം.