Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ഗോത്ര വർഗ്ഗ അക്രമണം; നൈജീരിയയിൽ ജനങ്ങളെ കൂട്ട കുരുതി ചെയ്തു.

നൈജീരിയ: മധ്യ നൈജീരിയയില്‍ ഇടയൻ മാരാ ച ഫുലാനികളുടെ ആക്രമണത്തില്‍ 71 കത്തോലിക്കര്‍ കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്ത് ഒക്ടോബര്‍ 19നായിരുന്നു ആക്രമണം.സെന്‍റ് മൈക്കിള്‍സ് കത്തോലിക്കാ പള്ളി ഇടവകക്കാരായ 71 പേര്‍ കൊല്ലപ്പെട്ടുവെന്നു കൗണ്ടി ചെയര്‍മാന്‍ കാര്‍ട്യോ ടിയോംബുര്‍ പറഞ്ഞു. 35 മൃതദേഹങ്ങള്‍ ആക്രമണസ്ഥലത്തുനിന്നും 36 മൃതദേഹങ്ങള്‍ സമീപത്തെ കൃഷിയിടത്തില്‍നിന്നും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ രണ്ടു പോലീസുകാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അതേസമയം, പത്തില്‍ താഴെ പേരാണു മരിച്ചതെന്നു ബെന്യു സ്റ്റേറ്റ് പോലീസ് കമ്മീഷണര്‍ വാദിക്കുന്നു. വൈകുന്നേരം ആറോടെ സ്ഥലത്തെത്തിയ ഫുലാനി ഭീകരര്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നുവെന്ന് ഇടവക വൈദികനായ ഫാ. സാമുവല്‍ ഫില പഞ്ഞു.

ഇരുനൂറോളം പേരായിരുന്നു ഭീകരസംഘത്തിലുണ്ടായിരുന്നത്. നിരവധി വീടുകള്‍ക്കു ഭീകരര്‍ തീവച്ചു. തകര്‍ന്നുതരിപ്പണമായ നിലയിലാണു ഗ്രാമം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രദേശത്തെ കര്‍ഷകരുമായുണ്ടായ സംഘര്‍ഷത്തില്‍ നാലു ഫുലാനി ഇടയൻമാർ‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായാണു ഭീകരര്‍ കൂട്ടക്കൊല നടത്തിയതെന്നാണു നിഗമനം.