Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച 22കാരന് 5 വര്‍ഷം തടവ്.

ബംഗളുരു: 2019ല്‍ ജെയ്‌ഷെ മുഹമ്മദ് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത് ആഘോഷിച്ച യുവാവിന് തടവുശിക്ഷ.

കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനെയാണ് ബംഗളുരു പ്രത്യേക കോടതി തടവുശിക്ഷ വിധിച്ചത്.കുറ്റകൃത്യം നടക്കുമ്പോൾ 19 വയസ്സുള്ള പ്രതി ഫായിസ് റഷീദ്, മൂന്നര വർഷമായി കസ്റ്റഡിയിലാണ്.

സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 201 (തെളിവുകൾ അപ്രത്യക്ഷമാകുന്നതിന് കാരണമാകുന്നത്) എന്നിവ പ്രകാരം അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

അഞ്ചുവര്‍ഷം തടവും 10000 രൂപ പിഴയുമാണ് വിധിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് പങ്കുവെച്ചതിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. വിവിധ പോസ്റ്റുകളിലായി 23 കമന്റുകളാണ് ഫായിസ് നടത്തിയത്.

ഒന്നോ, രണ്ടോ തവണയല്ല അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഫേസ്ബുക്കില്‍ വാര്‍ത്താചാനലുകളുടെ പോസ്റ്റുകള്‍ക്കെല്ലാം ഫായിസ് കമന്റ് ചെയ്തു. മാത്രമല്ല, നിരക്ഷരനോ, സാധാരണക്കാരനോ ആയിരുന്നില്ല പ്രതിയെന്നും കുറ്റം ചെയ്യുന്ന സമയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മനഃപൂര്‍വ്വം പോസ്റ്റുകളും കമന്റുകളും നടത്തുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.