Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് ;നേട്ടം കൊയ്ത് ഇന്ത്യൻ വംശജരും.

വാഷിംഗ്ടണ്‍: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കും ഇഞ്ചോടിഞ്ച് പോരാട്ടം.100 അംഗ സെനറ്റിലേക്ക് വോട്ടെടുപ്പ് നടന്ന 35 സീറ്റില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 12 എണ്ണവും റിപ്പബ്ലിക്കന്‍മാര്‍ 18 എണ്ണവും നേടി. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഡെമോകാറ്റുകളുടെ മൊത്തം അംഗബലം 48 ആണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 47. സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് 50 സീറ്റ് മതി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 വേണം. 50 -50 എന്നായാല്‍ വൈസ് പ്രസിഡന്റ് കമല ഹാരീസിന് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി ടൈ – ബ്രേക്കിംഗ് വോട്ട് ചെയ്യാം.

അലാസ്‌ക, നെവാഡ, വിസ്കോണ്‍സിന്‍, ജോര്‍ജിയ, അരിസോണ എന്നിവിടങ്ങളിലെ ഫലം വരുന്നതോടെ സെനറ്റ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും.

ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍മാര്‍ 435 സീറ്റില്‍ 199 സീറ്റുമായിമുന്നിലാണ്. ഡെമോക്രാറ്റുകള്‍ 173 സീറ്റുകള്‍ ഇതുവരെ നേടി. 218 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

36 ഗവര്‍ണര്‍ സീറ്റുകളില്‍ 16 എണ്ണം റിപ്പബ്ലിക്കന്‍മാര്‍ പിടിച്ചു.

ഡെമോക്രാറ്റുകള്‍ക്ക് 15 സീറ്റുകള്‍ ലഭിച്ചു.

ജനപ്രതിനിധിസഭയിലേക്ക് ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുമായ റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ , ശ്രീ തനേദാര്‍ എന്നിവര്‍ക്ക് വിജയം.

റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവര്‍ 2017 മുതല്‍ ജനപ്രതിനിധികളാണ്.

കാലിഫോര്‍ണിയയില്‍ ഡെമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിച്ച ഇന്ത്യന്‍ വംശജനായ ആമി ബേര മുന്നിലാണ്.

ഇന്ത്യന്‍ വംശജയും മേരിലാന്‍ഡ് ഹൗസ് ഒഫ് ഡെലിഗേറ്റ്സ് മുന്‍ അംഗവുമായ അരുണ മില്ലര്‍ ( 57 ) ഡെമോക്രാറ്റിക് ടിക്കറ്റില്‍ മേരിലാന്‍ഡ് ലെഫ്റ്റനന്റ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ – അമേരിക്കനാണ് അരുണ.