Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

തീ പിടുത്തം; മാലിയിൽ 9 ഇന്ത്യക്കാർ കൊല്ലപ്പെട്ടു.

മാലെ : മാലിദ്വീപ് തലസ്ഥാനമായ മാലെയില്‍ വിദേശ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന് താഴെ പ്രവര്‍ത്തിച്ചിരുന്ന വാഹന അറ്റക്കുറ്റപ്പണി ഗാരേജില്‍ നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്.സംഭവത്തിൽ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ദുഃഖം രേഖപ്പെടുത്തുകയും മാലിദ്വീപ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നതായും അറിയിച്ചു.