Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ചൈനയെ തള്ളി ട്രൂഡോ ; ഇന്ത്യയുമായി സാമ്പത്തിക ബന്ധത്തിന് താൽപ്പര്യം.

ബാലി: ഇന്ത്യയുമായി ആഴത്തിലുള്ള സാമ്ബത്തിക ബന്ധമാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.ഇന്ത്യയുമായുള്ള സാമ്ബത്തിക ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ചൈനയെ ഒഴിവാക്കി ഇന്ത്യയെ ആഗോളവിതരണ ശൃംഖലകള്‍ക്കായി കൂടുതല്‍ ഉപയോഗപ്പെടുത്താനുമാണ് കാനഡ ആഗ്രഹിക്കുന്നതെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും.

നേരത്തെ കാനഡയില്‍ ഖാലിസ്ഥാനികളുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കാനഡയോട് ഉടന്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ശ്രമം.

ഇന്ത്യയുടെ നേതൃത്വവും സ്വാധീനവും ആഗോള തലത്തില്‍ കൂടുതല്‍ വളരുമെന്നാണ് പ്രതീക്ഷയെന്നും സാമ്ബത്തിക രംഗത്ത് ചൈനയ്‌ക്ക് ബദല്‍ വിതരണ ശൃംഖലയായി ഇന്ത്യമാറുമെന്നാണ് കരുതുന്നതെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി ജോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.”ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഞങ്ങള്‍ പരിഗണിക്കുമ്ബോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ശ്രദ്ധേയമായ പാതയും ഞങ്ങള്‍ കണക്കിലെടുക്കണം എന്ന് ജോളി വ്യക്തമാക്കിയിരുന്നു.