Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മൂന്നാം അംഗത്തിന് തയ്യാറെടുത്ത് ട്രംപ് ; അമേരിക്കയെ മികച്ചതാക്കും എന്ന് പ്രഖ്യാപനം.

ഫ്ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. 2024ല്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന അദ്ദേഹം വ്യക്തമാക്കി. ഫ്ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘അമേരിക്കയെ വീണ്ടും മികച്ചതാക്കി മാറ്റാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ഈ രാത്രി പ്രഖ്യാപിക്കുകയാണ്.’ ട്രംപ് തന്റെ അണികളോട് പറഞ്ഞു.

‘ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും.’ ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024′ എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.