Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

നിർബന്ധിത മതപരിവർത്തനം ; കടുപ്പിച്ച് ഉത്തരാഖണ്ഡ് .

ഡെറാഡൂണ്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍.മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ശിക്ഷാ കാലാവധി ഉയര്‍ത്തുക. ബുധനാഴ്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഉത്തരാഖണ്ഡ് ഹൈക്കോടതി നൈനിറ്റാളില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് മാറ്റുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി.

മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ഭേദഗതികള്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമ പ്രകാരം നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്.