Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഗാസയിൽ തീ പിടുത്തം; 21 പേർ വെന്ത് മരിച്ചു.

ഗാസ: പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്ബിലാണ് തീപിടിത്തമുണ്ടായത്.മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം സൂചിപ്പിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്ബിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗാസയിലെ എട്ടോളം അഭയാര്‍ത്ഥി ക്യാമ്ബുകളിലൊന്നാണ് ജബലിയ. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, ദേശീയ ദുരന്തമാണെന്ന് പറഞ്ഞു.