Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സവർക്കർക്കെതിരെയുള്ള രാഹുലിന്റെ പ്രസ്താവന; ചൊടിച്ച് ഉദ്ദവ്. കേസെടുത്ത് ഷിൽഡെ സർക്കാർ .

മുംബൈ: വി ഡി സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കേസ് എടുത്ത് മഹാരാഷ്ട്ര പൊലീസ്.ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, പ്രസ്താവനയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അഭിപ്രായം പറഞ്ഞത്. വി ഡി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സവര്‍ക്കര്‍ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച്‌ എഴുതിയതാണ്. ഈ കത്തില്‍ ഒപ്പുവെക്കുമ്ബോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, അത് ഭയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.രാഹുലിന്റെ സവര്‍ക്കര്‍ വിരുദ്ധ പ്രസ്താവന അംഗീകരിക്കാനാകില്ല. തങ്ങള്‍ ഇപ്പോഴും വീരസവര്‍ക്കറെ ആദരിക്കുന്നു. രാജ്യത്തിനായി സവര്‍ക്കര്‍ നടത്തിയ പോരാട്ടം തമസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ മഹാരാഷ്ടയിലെ പര്യടനത്തില്‍ ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയും പങ്കെടുത്തിരുന്നു.