Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.

തിരുവനന്തപുരം: ദേശീയ പതാകയെ അവഹേളിച്ചതിന്‍റെ പേരില്‍ ആമസോണ്‍ ഇന്ത്യക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് എസ്. എസ്. മനോജ് ഈ വര്‍ഷം ജനുവരി 25ന് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച്‌ ചെരുപ്പ്, ടീ ഷര്‍ട്ട്, മിഠായി, ചുരിദാര്‍, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളില്‍ ദേശീയ പതാക പതിച്ച്‌ വിപണനത്തിനായി ആമസോണ്‍ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് ദേശീയതയെ അപമാനിക്കുന്നതെന്നാണ് പരാതി

വിദേശ ഓണ്‍ലൈന്‍ കമ്ബനികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരം കമ്ബനികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നു. വ്യാജ സൈറ്റുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില്‍പന നടത്തിയ വെബ്‌സൈറ്റ് ലിങ്ക് വിശദമായി പരിശോധിക്കുകയാണെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു.