Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഇംഗ്ലീഷ് പട നിറഞ്ഞു കളിച്ചു; കനത്ത പരാജയവുമായി ഇറാൻ .

ദോഹ: വെള്ളപ്പടയുടെ തള്ളിക്കയറ്റത്തിന് മുന്നില്‍ അടിയറ പറഞ്ഞ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച്‌ കയറിയത്.ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

മത്സരത്തിന് മുന്‍പായി ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ച്‌ ഇറാന്‍ ടീം അംഗങ്ങള്‍.തിങ്കളാഴ്ച തങ്ങളുടെ ആദ്യമത്സരത്തിനായി ഇറങ്ങിയതാണ് ഇറാന്‍. രാജ്യത്ത് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കൊണ്ടാണ് കളിക്കാര്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്ന് വിട്ടുനിന്നത്. ടീം അംഗങ്ങള്‍ എല്ലാവരും ചേ‍ര്‍ന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് ഇറാന്‍ നായകന്‍ അലിരേസ ജഹാന്‍ബക്ഷ് വ്യക്തമാക്കി.

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് കളിക്കാര്‍. ഇതിന്റെ ഭാഗമായാണ് ദേശീയഗാനം ആലപിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മത്സരം തുടങ്ങുന്നതിന് മുമ്ബ് ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇറാന്റെ ദേശീയഗാനം ഇട്ടിരുന്നു. ഇതിനോട് യാതൊരുവിധ അനുകൂല നിലപാടും കാണിക്കാതെ ആലപിക്കാതെ നില്‍ക്കുകയാണ് ടീം അംഗങ്ങള്‍ ചെയ്തത്.