Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സെനഗലിനെ തളച്ച് ഓറഞ്ച് പട.

ഖത്തര്‍ : ദോഹയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ സെനഗലിനെ നെതര്‍ലന്റ്സ് പരാജയപ്പെടുത്തി.മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു നെതർലാന്റിന്റെ വിജയം. മത്സരം അവസാനിക്കാന്‍ 6 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു നെതര്‍ലന്റ്സിന്റെ ആദ്യ ഗോള്‍ വന്നത്. ദോഹയില്‍ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നില്‍ക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ 9ആം മിനുട്ടില്‍ സെനഗലില്‍ നിന്നാണ് ആദ്യ ഗോള്‍ ശ്രമം വന്നത്. സാര്‍ എടുത്ത ഇടം കാലന്‍ ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി.

മറുവശത്ത് നെതര്‍ലന്റ്സ് നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും അവരുടെ ഫൈനല്‍ ബോളുകള്‍ ദയനീയമായത് അവസരങ്ങള്‍ എവിടെയും എത്താതിരിക്കാന്‍ കാരണമായി. 24ആം മിനുട്ടില്‍ ഒരിക്കല്‍ കൂടെ സാറിന്റെ നല്ല ഷോട്ട് കാണാന്‍ ആയി. ഇത്തവണ വാന്‍ ഡൈകിന്റെ തല കൊണ്ടുള്ള ബ്ലോക്ക് നെതര്‍ലന്റ്സിനെ രക്ഷിച്ചു.

ഇരു ടീമുകളും ആദ്യ പകുതിയില്‍ കാര്യമായി ഗോള്‍ കീപ്പര്‍മാരെ പരീക്ഷിച്ചില്ല എന്ന് പറയാം. ടാര്‍ഗറ്റിലേക്ക് എന്ന് പറയാന്‍ മാത്രം ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് വന്നതുമില്ല. ആകെ ഒരു ഷോട്ട് ആണ് ടാര്‍ഗറ്റിലേക്ക് വന്നത്.

രണ്ടാം പകുതിയില്‍ നെതര്‍ലന്റ്സ് മെംഫിസ് ഡിപായെ ഇറക്കി അറ്റാക്ക് ശക്തപ്പെടുത്താന്‍ ശ്രമിച്ചു. എങ്കിലും നെതര്‍ലന്റ്സില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നില്ല. മത്സരത്തിന്റെ 65ആം മിനുട്ടില്‍ ദിയ തൊടുത്ത ഷോട്ട് സേവ് ചെയ്യാന്‍ നൊപേര്‍ട് ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. മത്സരത്തിലെ ആദ്യ സേവ് ആയി ഇത്. 73ആം മിനുട്ടില്‍ ഇദ്രിസ ഗുയെയുടെ ഷോട്ടും നൊപേര്‍ട് സേവ് ചെയ്തു.

അറ്റാക്കുകള്‍ കൂടുതല്‍ ചെയ്തത് സെനഗല്‍ ആണെങ്കിലും അവസാനം ഗോള്‍ കണ്ടെത്തിയത് നെതര്‍ലന്റ്സ് ആയിരുന്നു‌. 84ആം മിനുട്ടില്‍ ഡിയോങ് നല്‍കിയ ക്രോസ് ഡിഫന്‍ഡേഴ്സിന് ഇടയിലൂടെ കുതിച്ച്‌ ഗോള്‍ കീപ്പറുടെ കയ്യില്‍ പന്ത് എത്തുന്നതിന് തൊട്ടു മുമ്ബ് കോഡി ഗാക്പോ ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചും ഗാക്പോയുടെ ലോകകപ്പ് അരങ്ങേറ്റന്‍ ആയിരുന്നു ഇത്‌. സ്കോര്‍ 1-0.

ഈ ഗോളിന് ശേഷം സെനഗല്‍ തുടര്‍ ആക്രമണങ്ങള്‍ നടത്തി എങ്കിലും ഗോളടിക്കാന്‍ മാനെയെ പോലൊരു താരം ഇല്ലാത്തത് സെനഗലിന് തിരിച്ചടിയായി. ഇഞ്ച്വറി ടൈമിന്റെ അവസാനം ക്ലാസന്‍ കൂടെ ഗോള്‍ നേടിയതോടെ വിജയം ഹോളണ്ട് ഉറപ്പിച്ചു. ആദ്യ ഗോള്‍ ശ്രമം മെന്‍ഡി തടഞ്ഞു എങ്കിലും റീബൗണ്ടില്‍ ക്ലാസന്‍ ഗോള്‍ നേടുക ആയിരുന്നു