Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

മലേഷ്യയിൽ മൊഹിയുദ്ദീൻ സഖ്യം അധികാരത്തിലേക്ക്.

ക്വാലലംപുര്‍: മലേഷ്യയില്‍ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ നേതൃത്വം നല്‍കുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്.പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ രണ്ടു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ലഭിച്ച യാസിന്‍ അധികാരം ഉറപ്പിക്കുകയായിരുന്നു.

222 അംഗ പാര്‍ലമെന്‍റില്‍ 82 ഫെഡറല്‍ സീറ്റുമായി പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹിമിന്‍റെ പക്തന്‍ ഹരപന്‍ (പിഎച്ച്‌) സഖ്യമാണ് മുന്നിലെത്തിയത്. യാസിന്‍റെ പെരികതന്‍ നാഷനല്‍ (പിഎന്‍) സഖ്യത്തിന് 73 സീറ്റാണു ലഭിച്ചത്. എന്നാല്‍ ബോര്‍നിയോ ദ്വീപിലെ 32 സീറ്റുകള്‍ നേടിയ രണ്ടു പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതോടെ യാസിന്‍ അധികാരം നേടി.