Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അട്ടിമറിയുമായ് സൗദി;തകർന്ന് അർജന്റീന ഫാൻസ്.

ഖത്തര്‍ :ലോകകപ്പിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച് അറബിപ്പട. കരുത്തുകാട്ടിയ അട്ടിമറിയില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യക്ക് തകര്‍പ്പന്‍ ജയം. പെനാല്‍റ്റിയിലൂടെ മത്സരത്തിന്റെ തുടക്കത്തില്‍ മെസി നേടിയ ഗോളിനെതിരെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് സൗദിയുടെ അട്ടിമറി ജയം.മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ സൗദി അര്‍ഹിക്കുന്ന വിജയം തന്നെയാണ് സ്വന്തമാക്കിയത്.

പത്താം മിനിറ്റില്‍ മെസി ഗോള്‍ നേടിയതോടെ ആവേശത്തിലായ അര്‍ജന്റീനയെ കൃത്യമായ മാര്‍ക്കിംഗിലൂടെ സൗദി പ്രതിരോധ നിര പിടിച്ചു കെട്ടി. നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു അര്‍ജന്റീനയെ ഞെട്ടിച്ച സൗദിയുടെ ആദ്യ ഗോള്‍ പിറന്നത്. സാലെ അല്‍ ഷെഹ്രിയായിരുന്നു സൗദിയുടെ സ്കോറര്‍. അന്‍പത്തി മൂന്നാം മിനിറ്റില്‍ സലേം അല്‍ദവാസിരിയുടെ ഗോളോടെ, ലോകമെമ്ബാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ ഹൃദയം നുറുങ്ങി.

സൗദി അടുപ്പിച്ച്‌ ഏല്‍പ്പിച്ച ഇരട്ട പ്രഹരങ്ങളില്‍ നടുങ്ങിയ അര്‍ജന്റീന മടങ്ങി വരവിനായി കിണഞ്ഞു പരിശ്രമിച്ചു. ലയണല്‍ മെസി പ്രതാപം വിളിച്ചോതി കളം നിറഞ്ഞ് കളിച്ചു. എന്നാല്‍, സൗദിയുടെ അത്ഭുതകരമായ പ്രതിരോധവും ഗോള്‍ വലയ്‌ക്ക് മുന്നില്‍ കൈമെയ് മറന്ന് കാവല്‍ നിന്ന ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസും ചേര്‍ന്ന് അര്‍ജന്റീനയില്‍ നിന്നും മത്സരം അക്ഷരാര്‍ത്ഥത്തില്‍ തട്ടിയകറ്റുകയായിരുന്നു.