Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കോസ്റ്ററിക്കയുടെ തോൽവി ദയനീയം; കുതിപ്പിൽ തുടങ്ങി സ്പെയിൻ .

ഖത്തർ :ലോകകപ്പില്‍ ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ മുന്‍ ലോകചാംപ്യന്‍മാരായ സ്പെയിന്‍ 7-0ന് കോസ്റ്ററിക്കയെ തകര്‍ത്തു തരിപ്പണമാക്കി.ഒന്നും പൊരുതാന്‍ പോലും സാധിക്കാതെ ദയനീയമായി കോസ്റ്റ റിക്ക തോറ്റു. 11-ാം മിനിറ്റില്‍ ഡാനി ഒല്‍മൊയാണ് സ്‌പെയ്‌നിന്റെ ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 21-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയൊയും വല കുലുക്കി. ഫെറാന്‍ ടോറസിന്റേതായിരുന്നു അടുത്ത ഊഴം. രണ്ട് ഗോളുകളാണ് ഫെറാന്‍ നേടിയത്.

31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഫെറാന്‍ ആദ്യ ഗോള്‍ നേടി. 54-ാം മിനിറ്റിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. 74-ാം മിനിറ്റില്‍ ഗാവി, 90-ാം മിനിറ്റില്‍ കാര്‍ലോസ് സൊളെര്‍, രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാട്ട എന്നിവരും സ്‌പെയ്‌നിനായി ഗോളുകള്‍ നേടി