Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

റെക്കോഡുമായി തുടക്കം കുറിച്ച് റൊണാൽഡോ; അഞ്ചാമത്തെ ലോകകപ്പിലും ഗോൾ .

ഖത്തര്‍ : ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം കുറിച്ച്‌ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ ഇന്ന് തന്റെ പേരില്‍ കുറിച്ചത്.

2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ചുകൊണ്ട് റൊണാള്‍ഡോ പുതിയ ചരിത്ര പുസ്തകത്തില്‍ പേരെഴുതുന്നത്. ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ ഗോളിലൂടെയാണ് റൊണാള്‍ഡോ പുതിയ നേട്ടം കൈവരിച്ചത്.

സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലര്‍ എന്നിവര്‍ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്. ലോകകപ്പില്‍ 18 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്ബാദ്യം. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.