Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

നെതർലൻഡ് ഇക്വഡോർ മത്സരം സമനിലയിൽ .

ഖത്തർ :ലോകകപ്പിലെ ഗ്രൂപ്പ് എയില്‍ നടന്ന അതിവാശിയേറിയ മത്സരത്തില്‍ ഇക്വഡോറിനെതിരെ നെതര്‍ലന്‍ഡ്സിന് സമനില. ദോഹയിലെ ഖലീഫ ഇന്‍ന്റെർ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിതസമയം ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിയുകയായിരുന്നു.മത്സരത്തിന്‍്റെ തുടക്കം തന്നെ ഓറഞ്ച്പട മുന്നിലെത്തിയതാണ്. ക്ലാസന്‍്റെ അസിസ്റ്റില്‍ നിന്നും ഒരു കിടിലന്‍ ഷോട്ടിലൂടെ കോഡി ഗാക്പോയാണ് ലക്ഷ്യം കണ്ടത്. അതോടെ ഇക്വഡോര്‍ ആക്രമണം ഏറ്റെടുത്തു. പിന്നീട് ഗോള്‍ മടക്കുവാന്‍ ആയുള്ള നിരന്തര ശ്രമങ്ങളാണ് കണ്ടത്. എന്നാല്‍ ആദ്യ പകുതി 1-0 എന്ന നിലയില്‍ തന്നെ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച്‌ 49ആം മിനിറ്റില്‍ തന്നെ ഇക്വഡോര്‍ ഗോള്‍ മടക്കി. അവരുടെ മിന്നുംതാരം എന്നര്‍ വലന്‍സിയയാണ് ഇന്നും സ്കോര്‍ ചെയ്തത്. എസ്തൂപിനാന്‍ എടുത്ത ഷോട്ട് നെതര്‍ലന്‍ഡ്സ് കീപ്പര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് ആയി വന്ന പന്ത് വലന്‍സിയ ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു.സ്കോര്‍ 1-1. പിന്നീടുള്ള സമയവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഇക്വഡോര്‍ തന്നെയായിരുന്നു. നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് അവര്‍ക്ക് കൂടുതല്‍ ഗോളുകള്‍ നേടുവാന്‍ കഴിയാതെ പോയത്. ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. മറുവശത്ത് നെതര്‍ലന്‍ഡ്സ് ആകെ ഉതിര്‍ത്തത് 2 ഷോട്ടുകള്‍ മാത്രമാണ്. ഭാഗ്യം കൊണ്ടുമാത്രം സമനില ആയെന്ന് പറയാം..അല്ലാത്തപക്ഷം അവര്‍ക്ക് ഇന്നൊരു തോല്‍വി വഴങ്ങേണ്ടി വന്നേനെ. എന്തായാലും ഈയൊരു സമനിലയോടെ ഇരുടീമുകളും 4 പോയിന്‍്റ് വീതമായി 1ഉം 2ഉം സ്ഥാനങ്ങളിലാണ്. വരും മത്സരമായിരിക്കും പ്രീക്വാര്‍ട്ടര്‍ നിര്‍ണയിക്കുക.