ഖത്തർ :ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്ട്രേലിയക്ക് ഒരു ഗോളിന്റെ ജയം. 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു.ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. കരുത്തന്മാരായ ഡെന്‍മാര്‍ക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്ക്ക് ഓസ്ട്രേലിയന്‍ പ്രഹരമെന്ന് പറയാം.
23-ാം മിനിറ്റില്‍ ഹെഡര്‍ ഗോളിലൂടെ മിച്ചല്‍ തോമസ് ഡ്യൂക്ക് ആണ് ഓസ്ട്രേലിയയെ മുന്നില്‍ എത്തിച്ചത്. ഇതോടെ ഡ്യൂക്ക് ലോകകപ്പില്‍ ഹെഡറിലൂടെ ഗോള്‍ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ കളിക്കാരനായി. മത്സരത്തിലുടനീളം ടുണീഷ്യയുടെ നല്ല നീക്കങ്ങളെ ഓസ്ട്രേലിയന്‍ പ്രതിരോധം മുനയൊടിച്ചു. ഗോളടിച്ച ശേഷം ശക്തമായ പ്രതിരോധമാണ് ഓസ്ട്രേലിയ മുന്നോട്ടുവെച്ചത്. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിലൂടെ ലീഡുയര്‍ത്താനും ഓസ്ട്രേലിയ ശ്രമിച്ചു.
71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്ട്രേലിയ നഷ്ടപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ടുണീഷ്യ നിരന്തരം ആക്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.