ഖത്തർ :ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പിലെ രണ്ടാംഘട്ട മത്സരത്തില്‍ ജപ്പാനെ തോല്‍പ്പിച്ച് കോസ്റ്റാറിക്ക. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ വിജയം.81ാം മിനുട്ടില്‍ ഫുള്ളറാണ് കോസ്റ്റാറിക്കയുടെ വിജയഗോള്‍ നേടിയത്. വിരസമായ ആദ്യപകുതിയില്‍ ഇരു ടീമുകളും ഗോളടിച്ചിരുന്നില്ല. ആദ്യകളിയില്‍ ജര്‍മനിയെ തോല്‍പ്പിച്ച ജപ്പാന് ഇന്ന് ജയിച്ചിരുന്നെങ്കില്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാമായിരുന്നു.
ആദ്യ മത്സരത്തില്‍ സ്പെയിനിനോട് ഏറ്റ വമ്ബന്‍ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് കോസ്റ്ററിക്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ഇന്നത്തെ മത്സരം ടീമിന് നിര്‍ണായകവുമായിരുന്നു. എന്നാല്‍ ആദ്യ കളിയില്‍ കരുത്തരായ ജര്‍മനിയെ തോല്‍പ്പിച്ച് എത്തിയ ജപ്പാന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി.
റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാന് ടീം ഏറെ പ്രതീക്ഷകളോടെയായിരുന്നു ഇന്ന് കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ നിരവധി മുന്നേറ്റങ്ങള്‍ ജപ്പാന് നടത്തിയെങ്കിലും കടുത്ത പ്രതിരോധമാണ് കോസ്റ്ററിക്ക നടത്തിയത്. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കൈലര്‍ നവാസും സംഘവും ജപ്പാന് മുന്നില്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്തു. തൊടുത്ത ഒരേ ഒരു ഷോട്ട് ഗോളാക്കി മാറ്റാനും കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.