Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ബെൽജിയത്തെ വീഴ്തി മൊറാക്കോ .

ഖത്തർ :ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ബെല്‍ജിയത്തെ തകര്‍ത്ത് മൊറോക്കോ. ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മൊറോക്കോ വിജയക്കൊടി പാറിച്ചത്.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 73ആം മിനിറ്റില്‍ അബ്ദല്‍ഹമിദ് സമിരി നേടിയ ഒരു തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിന്‍്റെ പിന്‍ബലത്തിലാണ് മൊറോക്കോ ആദ്യ ലീഡ് നേടിയത്.ടോപ് കോര്‍ണറില്‍ നിന്നും സമിരി എടുത്ത ഫ്രീകിക്ക് ബെല്‍ജിയം കീപ്പര്‍ കോര്‍ട്ടുവയെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കുവാനുള്ള ബെല്‍ജിയത്തിന്‍്റെ പരിശ്രമങ്ങള്‍ക്ക് ഇടയില്‍ മൊറോക്കോ അടുത്ത വെടിയും പൊട്ടിച്ചു. ഹക്കിം സയക്കിന്‍്റെ പാസില്‍ നിന്നും അബൗഖ്ലാല്‍ ആണ് ഒരു ഫസ്റ്റ്ടൈം ഷോട്ടിലൂടെ ബെല്‍ജിയം വലയില്‍ പന്തെത്തിച്ചത്. അതോടെ മത്സരം മൊറോക്കോയുടെ വരുതിയിലായി. ഇതിനിടയില്‍ ഗോള്‍ മടക്കുവാന്‍ ബെല്‍ജിയം നിരന്തര പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. പരിക്കിന്‍്റെ പിടിയില്‍ ആയിരുന്ന ലുക്കാകു വരെ സബ് ആയി കളത്തില്‍ ഇറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ബെല്‍ജിയം മൊറോക്കോയ്ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.ആദ്യപകുതിയുടെ അവസാന നിമിഷവും മൊറോക്കോ ഗോള്‍ നേടിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്സൈഡ് ആയിമാറി. എന്തായാലും ലോകറാങ്കിംഗില്‍ 2ആം സ്ഥാനത്തുള്ള ബെല്‍ജിയത്തെ മുട്ടുകുത്തിക്കുവാന്‍ കഴിഞ്ഞതില്‍ മൊറോക്കോയ്ക്ക് അഭിമാനിക്കാം. ഈയൊരു വിജയത്തോടെ 2 മത്സരങ്ങളില്‍ നിന്നും 4 പോയിന്‍്റുമായി മൊറോക്കോ ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 3 പോയിന്റുള്ള ബെല്‍ജിയം രണ്ടാം സ്ഥാനത്താണ്.