ഖത്തർ :ലോകകപ്പിലെ ഗ്രൂപ്പ് ജിയില്‍ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ബ്രസീലിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം.ദോഹയിലെ 974 സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബ്രസീല്‍ തന്നെയായിരുന്നു ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയത്. ഒന്നിലേറെ വട്ടം അവര്‍ സ്വിസ് ഗോള്‍മുഖത്തെ വിറപ്പിച്ചെങ്കിലും അതൊന്നും ഗോള്‍ ആക്കി മാറ്റുവാന്‍ അവര്‍ക്ക് സാധിച്ചില്ല. മികച്ച പ്രകടനമായിരുന്നു മാനുവേല്‍ അക്കാഞ്ഞിയുടെ നേതൃത്വത്തിലുള്ള സ്വിസ് പ്രതിരോധനിര പുറത്തെടുത്തത്. അതേസമയം ബ്രസീലിന് വലിയ ഭീഷണികള്‍ ഉണ്ടാക്കുവാന്‍ ആദ്യപകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് കഴിഞ്ഞില്ല. അതോടെ 0-0 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഉറച്ചാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. അതിന്‍്റെ ഫലമായി ഗോള്‍ നേടുവാനുള്ള നിരന്തര ശ്രമങ്ങള്‍ ബ്രസീലിന്‍്റെ ഭാഗത്ത് നിന്നും കണ്ടു. ഇതിനിടയില്‍ 66ആം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയെങ്കിലും വാര് പരിശോധനയില്‍ അത് ഓഫ്സൈഡ് ആയിമാറി. ശേഷം 83ആം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോള്‍ പിറക്കുന്നത്. റോഡ്രിഗോയുടെ പാസില്‍ നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കാസെമിറോയാണ് ലക്ഷ്യം കണ്ടത്. താരത്തിന്റെ ഷോട്ട് നോക്കി നില്‍ക്കാനേ സ്വിസ് ഗോള്‍കീപ്പര്‍ സോമെറിന് കഴിഞ്ഞുള്ളൂ. പന്ത് പോസ്റ്റിന്‍്റെ വലത് ടോപ് കോര്‍ണറില്‍ ആണ് പതിച്ചത്. അവശേഷിച്ച സമയവും കൂടുതല്‍ ആക്രമിച്ചത് ബ്രസീല്‍ തന്നെയായിരുന്നു. എന്നാല്‍ ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ല. സ്വിസ് ടീമിനെ വരച്ച വരയില്‍ നിര്‍ത്തുവാന്‍ തിയാഗോ സില്‍വയ്ക്കും സംഘത്തിനും കഴിഞ്ഞു. മികച്ച ഒരുപിടി അവസരങ്ങള്‍ അവര്‍ സൃഷ്ടിച്ചെടുത്തിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാനറിപ്പട വിജയം സ്വന്തമാക്കുകയായിരുന്നു.ഈയൊരു വിജയത്തോടെ നോക്കൗട്ട് ഉറപ്പിക്കാന്‍ ബ്രസീലിന് കഴിഞ്ഞു. 2 മത്സരങ്ങളില്‍ നിന്നും 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ടിറ്റെയും സംഘവും ഉള്ളത്. തോറ്റെങ്കിലും സ്വിറ്റ്സര്‍ലന്‍ഡ് 3 പോയിന്‍്റുമായി 2ആം സ്ഥാനത്ത് തന്നെയുണ്ട്. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഇല്ലതെയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്. നെയ്മറിന്്റെ കുറവ് മത്സരത്തില്‍ പ്രകടമായെങ്കില്‍ പോലും മത്സരം വിജയിച്ചുകൊണ്ട് നോക്കൗട്ട് ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .