.
ലണ്ടൻ : കഴിഞ്ഞ ദിവസം പുറത്തുവിട്ട സെന്‍സസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജനസംഖ്യയില്‍ ആദ്യമായി ക്രിസ്ത്യാനികളുടെ എണ്ണം പകുതിയില്‍ താഴെയായി കുറഞ്ഞു.2021-ല്‍ നടത്തിയ 10 വര്‍ഷത്തെ സെന്‍സസ് മുസ്ലിം ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് കാണിക്കുന്നത് എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് ശേഷം രണ്ടാമതുള്ളത് ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) അധികൃതര്‍ വ്യക്തമാക്കി.
സെന്‍സസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 27.5 ദശലക്ഷം പേര് (46.2 ശതമാനം) ക്രിസ്തുമത വിശ്വാസികളാണ്. മുമ്ബത്തെ കണക്കുകള്‍ പ്രകാരം 13.1 ശതമാനത്തിന്റെ കുറവാണിത്. ഒരുമതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം 12 ശതമാനം ഉയര്‍ന്ന് 37.2 ശതമാനമായി. 22.2 ദശലക്ഷം പേരാണ് ‘മതമില്ലെന്ന്’ പ്രതികരിച്ചത്. മുസ്ലിം ജനസംഖ്യ 3.9 ദശലക്ഷമായി (6.5 ശതമാനം) ഉയര്‍ന്നു. നേരത്തെ ഇത് 4.9 ശതമാനം ആയിരുന്നു. ഒരു ദശലക്ഷം ഹിന്ദുമത വിശ്വാസികളും 524,000 സിഖ് മത വിശ്വാസികളും യുകെയിലുണ്ട്. അതേസമയം ബുദ്ധമതക്കാര്‍ ജൂതന്മാരെ (273,000 നിന്ന് 271,000) മറികടന്നു.
വര്‍ധിച്ചുവരുന്ന മതേതര യുഗത്തില്‍ കാലക്രമേണ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതില്‍ വലിയ അത്ഭുതമില്ലെന്നായിരുന്നു യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കോട്രെലിന്റെ പ്രതികരണം. മതം സംബന്ധിച്ച ചോദ്യം 2001 മുതലാണ് യുകെയിലെ സെന്‍സസില്‍ ചേര്‍ത്തത്. ഇത് നിര്‍ബന്ധമായ ചോദ്യം ആയിരുന്നില്ല. ഇഷ്ടമുള്ളവര്‍ക്ക് പ്രതികരിക്കാമായിരുന്നു. എന്നാല്‍ എന്നാല്‍ 94.0 ശതമാനം പേരും ഈ ചോദ്യത്തോട് പ്രതികരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .