ഖത്തർ :ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ നടന്ന അവസാന റൗണ്ട് പോരാട്ടത്തില്‍ പോളണ്ടിനെതിരെ അര്‍ജന്‍്റീനയ്ക്ക് തകര്‍പ്പന്‍ വിജയം.ദോഹയിലെ 974 സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍്റീന വിജയക്കൊടി പാറിച്ചത്. പ്രീക്വാര്‍ട്ടര്‍ നിര്‍ണയ പോരാട്ടമായതിനാല്‍ തന്നെ രണ്ടും കല്‍പ്പിച്ച് തന്നെയായിരുന്നു സ്കലോണിയും സംഘവും കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് ആല്‍ബിസെലസ്റ്റിയന്‍സ് പോളണ്ടിനു മേല്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയില്‍ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റില്‍ തന്നെ മക്കലിസ്റ്ററിലൂടെ അര്‍ജന്‍്റീന മുന്നിലെത്തി.മൊളീനയുടെ ക്രോസില്‍ നിന്നും ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെയാണ് താരം സ്കോര്‍ ചെയ്തത്. തുടര്‍ന്നും നിരന്തരമായി ആക്രമിച്ചു കൊണ്ടിരുന്ന അര്‍ജന്‍്റീന 67ആം മിനിറ്റില്‍ രണ്ടാം ഗോളും സ്വന്തമാക്കി. എന്‍സോ ഫെര്‍ണാണ്ടസ് നല്കിയ പാസില്‍ നിന്നും ഒരു പവര്‍ഫുള്‍ ഷോട്ടിലൂടെ ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ നേടിയത്. അവസാന വിസില്‍ വരെയും മത്സരത്തില്‍ അര്‍ജന്‍്റൈന്‍ ആധിപത്യമായിരുന്നു കാണുവാന്‍ കഴിഞ്ഞത്. കുറഞ്ഞത് ഒരു അഞ്ചോ, ആറോ ഗോളുകള്‍ എങ്കിലും നേടുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവും, ഫിനിഷിങ്ങിലെ അപാഗതയും, പോളിഷ് ഗോളി ഷേസ്നിയുടെ മികച്ച സേവുകളും അര്‍ജന്‍്റീനയ്ക്ക് വിലങ്ങുതടി ആവുകയായിരുന്നു. കൂടാതെ 39ആം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി സൂപ്പര്‍താരം ലയണല്‍ മെസ്സി പാഴക്കിയതും കൂടുതല്‍ ഗോള്‍ പിറക്കാതിരിക്കാന്‍ കാരണാമായി.
പോസ്റ്റിന്‍്റെ ഇടത്തേ മൂലയിലേക്ക് മെസ്സി എടുത്ത കിക്ക് ഒരു മിന്നുന്ന സേവിലൂടെ ഷേസ്നി തടയുകയായിരുന്നു. പെനല്‍റ്റി നഷ്ടപ്പെടുത്തിയെങ്കില്‍ പോലും മികച്ച പ്രകടനം തന്നെയാണ് ലിയോ മെസ്സി മത്സരത്തില്‍ കാഴ്ച വെച്ചത്. ഒട്ടനവധി ഗോളവസരങ്ങള്‍ താരം മത്സരത്തില്‍ സൃഷ്ടിച്ചു. 23 ഷോട്ടുകള്‍ ആണ് അര്‍ജന്‍്റീന മത്സരത്തില്‍ ആകെ പായിച്ചത്. അതില്‍ 12 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളും. മറുവശത്ത് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കുവാന്‍ പോളണ്ടിനെ അര്‍ജന്‍്റീന അനുവദിച്ചില്ല. എന്തായാലും ഈയൊരു തകര്‍പ്പന്‍ വിജയത്തോടെ 2 മത്സരങ്ങളില്‍ നിന്നും 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്ബ്യന്മാരായിക്കൊണ്ടുതന്നെ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയുമായാണ് അര്ജന്ന്റിനയുടെ പ്രീക്വാര്‍ട്ടര്‍ മത്സരം നടക്കുക.
അതേസമയം പരാജയപ്പെട്ടെങ്കിലും പൊളണ്ടും ഗ്രൂപ്പ് സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടി. ഗോള്‍വ്യത്യാസത്തില്‍ മെക്സിക്കോയേക്കാള്‍ മുന്നിലായതാണ് അവര്‍ക്ക് ഗുണം ചെയ്തത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.