ഖത്തർ :ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കാനഡയ്ക്കെതിരെ മൊറോക്കോയ്ക്ക് വിജയം. അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കന്‍ സംഘം വിജയം സ്വന്തമാക്കിയത്.മത്സരത്തിന്‍്റെ നാലാം മിനിറ്റില്‍ തന്നെ ചെല്‍സി താരം ഹക്കിം സയക്കിലൂടെ മൊറോക്കോ മുന്നിലെത്തി. കാനഡയുടെ പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. പ്രതിരോധ താരത്തില്‍ നിന്നും മൈനസ്പാസ് ആയി ലഭിച്ച പന്ത് കനേഡിയന്‍ ഗോള്‍കീപ്പര്‍ ക്ലിയര്‍ ചെയ്തെങ്കിലും പന്ത് സയക്കിന്്റെ നേര്‍ക്കാണ് ചെന്നത്. തുറന്നുകിടന്ന പോസ്റ്റിലേക്ക് 30 വാര അകലെനിന്നും താരം അനായാസമായി പന്തെത്തിക്കുകയായിരുന്നു.അങ്ങനെ തുടക്കം തന്നെ കാനഡയ്ക്ക് പിഴച്ചു. ശേഷം പുരോഗമിച്ച മത്സരത്തില്‍ 23ആം മിനിറ്റില്‍ മൊറോക്കോ എന്‍ നെസിരിയിലൂടെ ലീഡ് ഉയര്‍ത്തി. സ്വന്തം ഹാഫില്‍ നിന്നും ഹകിമി നീട്ടിനല്‍കിയ ലോങ്പാസ് സ്വീകരിച്ചുകൊണ്ട് മുന്നേറിയ നെസിരി 2 കനേഡിയന്‍ താരങ്ങളെ മറികടന്നുകൊണ്ട് വല കുലുക്കുകയായിരുന്നു. സ്കോര്‍ 2-0. തുടര്‍ന്ന് മത്സരം ഇടവേളയോട് അടുത്തപ്പോള്‍ കാനഡ ഒരു ഗോള്‍ മടക്കി. 40ആം മിനിറ്റില്‍ ലെഫ്റ്റ് ബാക്ക് താരം അഡെകുഗ്ബെ നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യുവാന്‍ ശ്രമിക്കുന്നതിനിടയില്‍ അഗ്വേര്ഡിന്്റെ കാലില്‍ തട്ടി ഡിഫ്ലക്ട് ആയി പന്ത് വലയില്‍ പതിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ ആയിരുന്നു ഇത്. ഒപ്പം നൂറാമത്തെ ഗോളും. അതോടെ 2-1 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു.തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുവാനായി കാനഡയും, ലീഡ് ഉയര്‍ത്തുവാനായി മൊറോക്കോയും പരിശ്രമിച്ചെങ്കിലും ഗോള്‍ രഹിതമായിക്കൊണ്ട് തന്നെ രണ്ടാം പകുതി അവസാനിച്ചു. ഒടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ പുലികളായ മൊറോക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 3 മത്സരങ്ങളില്‍ നിന്നും 7 പോയിന്്റോടെ ഗ്രൂപ്പ് ചാമ്ബ്യന്മാരായിക്കൊണ്ട് അവര്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ബെല്‍ജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്ബന്മാര് ഉള്‍പ്പെട്ട ഗ്രൂപ്പ് ആയിരുന്നിട്ടും ഒരു തോല്‍വി പോലും അവര്‍ക്ക് വഴങ്ങേണ്ടി വന്നില്ല. പരാജയം ഏറ്റുവാങ്ങിയ കാനഡ നേരത്തെ തന്നെ ടൂര്‍ണമെന്‍്റില്‍ നിന്നും പുറത്തായിരുന്നു. 3 മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതോടെ 0 പോയിന്്റുമായാണ് അവര്‍ ഖത്തര്‍ വിടുന്നത്.
ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാകും മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.