ഖത്തർ :ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പ്രീക്വാര്‍ട്ടര്‍ നിര്‍ണയ പോരാട്ടത്തില്‍ ഘാനക്കെതിരെ ഉറുഗ്വായ്ക്ക് എതിരില്ലാത്ത 2 ഗോള്‍ വിജയം.അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലൂയിസ് സുവാരസും സംഘവും വിജയം സ്വന്തമാക്കിയത്. ഒരു ജീവന്മരണ പോരാട്ടത്തിനായി ഇറങ്ങിയ ഉറുഗ്വായ് ആദ്യപകുതിയില്‍ തന്നെ 2 ഗോളിന് മുന്നിലെത്തി. 26ആം മിനിറ്റില്‍ അരസ്കെയറ്റയിലൂടെയാണ് ഉറുഗ്വായ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ലൂയിസ് സുവാരസിന്ന്റെ ഷോട്ട് ഗോളി തടുത്തെങ്കിലും പോസ്റ്റിനു നേരെ തന്നെയാണ് പന്ത് നീങ്ങിയത്. ഓടി വന്ന അരസ്കെയറ്റ ഓപ്പണ്‍ പോസ്റ്റിലേക്ക് ഒരു ഹെഡ്ഡറിലൂടെ പന്ത് എത്തിക്കുകയായിരുന്നു.തുടര്‍ന്ന് 32ആം മിനിറ്റില്‍ താരം തന്‍്റെ ഇരട്ടഗോള്‍ നേട്ടവും പൂര്‍ത്തിയാക്കി. സുവാരസ് തന്നെയായിരുന്നു ഈയൊരു ഗോളിനും വഴിയൊരുക്കിയത്. ശേഷം 2-0 എന്ന നിലയില്‍ പുരോഗമിച്ച മത്സരം അതേ സ്കോറിന് തന്നെ ഇടവേളയ്ക്ക് പിരിയുകയായിരുന്നു. 17ആം മിനിറ്റില്‍ കുഡൂസിനെ ഉറുഗ്വായ് ഗോള്‍കീപ്പര്‍ ബോക്സില്‍ ഫൗള്‍ ചെയ്തതിന് ഘാനയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചിരുന്നെങ്കിലും കിക്ക് എടുത്ത അയുവിന് പിഴച്ചു. പെനല്‍റ്റി വഴങ്ങിയ റോഷെറ്റ് തന്നെ അത് സേവ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുവാനുള്ള അവസരങ്ങള്‍ ഘാനയ്ക്കും, ലീഡ് വര്‍ധിപ്പിക്കാന്‍ ഉറുഗ്വായ്ക്കും അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ മത്സരത്തില്‍ പിറന്നില്ല. ഒടുവില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വായ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരം വിജയിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ എന്ന കടമ്ബയിലേക്ക് കാലെടുത്ത് വെക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.സൗത്ത് കൊറിയയുമായി ഒരേ പോയിന്റും, ഒരേ ഗോള്‍ വ്യത്യാസവും വന്നതിനാല്‍ മഞ്ഞ കാര്‍ഡുകളുടെ എണ്ണം പരിശോധിച്ചാണ് സ്ഥാനനിര്‍ണയം നടത്തിയത്. അതിനാല്‍ 3 മത്സരങ്ങളില്‍ നിന്നും 8 കാര്‍ഡുകള്‍ വഴങ്ങിയ ഉറുഗ്വായ് കൊറിയയ്ക്ക് പിന്നിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അതോടെ അവരുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങളും ഇല്ലാതെയായി. കണ്ണീരോടെയാണ് അവസാന ലോകകപ്പ് കളിച്ച ലൂയിസ് സുവാരസും സഹതാരങ്ങളും മൈതാനം വിട്ടത്. മത്സരം പരാജയപ്പെട്ട ഘാന 3 പോയിന്റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.