ഖത്തർ :ഗ്രൂപ്പ് എച്ചില് നടന്ന അതിവാശിയേറിയ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി സൗത്ത് കൊറിയ.എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊറിയന്‍ പടയുടെ വിജയം. മത്സരത്തിന്‍്റെ 5ആം മിനിറ്റില്‍ ഒന്ന് നിലയുറപ്പിക്കും മുമ്ബുതന്നെ സൗത്ത് കൊറിയന്‍ വലയില്‍ പോര്‍ച്ചുഗല്‍ പന്തെത്തിച്ചു. ഡിയേഗോ ഡാലോട്ടിന്്റെ പാസില്‍ നിന്നും റിക്കാര്‍ഡോ ഹോര്‍ട്ടയാണ് പോര്‍ച്ചുഗലിനായി വലകുലുക്കിയത്.തുടര്‍ന്ന് പുരോഗമിച്ച മത്സരത്തില്‍ 27ആം മിനിറ്റില്‍ യങ് കിമ്മിന്്റെ ഗോളില്‍ സൗത്ത് കൊറിയ ഒപ്പമെത്തി. കൊറിയയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റൊണാള്‍ഡോ പരാജയപ്പെടുകയായിരുന്നു. അവസരം മുതലെടുത്ത കിം പോസ്റ്റിന് തൊട്ടുമുമ്ബില്‍ നിന്നും പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോര്‍ 1-1. ശേഷിച്ച സമയം ഇരുടീമുകള്‍ക്കും ലീഡ് നേടുവാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ഒടുവില്‍ 1-1 എന്ന നിലയില്‍ തന്നെ ആദ്യ പകുതി അവസാനിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ലീഡ് നേടുവാന്‍ ഉറച്ച് തന്നെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. എന്നാല്‍ സൃഷ്ടിച്ച അവസരങ്ങള്‍ ഒന്നും തന്നെ ഗോളാക്കി മാറ്റുവാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ ഇഞ്ചുറി ടൈമിന്്റെ ആദ്യ മിനിറ്റില്‍ പോര്‍ച്ചുഗലിന്‍്റെ ഹൃദയം പിളര്‍ന്നുകൊണ്ട് സൗത്ത് കൊറിയ വിജയഗോള്‍ നേടുകയായിരുന്നു.പോര്‍ച്ചുഗല്‍ ആക്രമണത്തില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി ഒരു കൗണ്ടര്‍ അറ്റാക്കിനായി സണ്‍ ഹ്യുംങ് മിന് മുന്നേറി. ഡാലോട്ടിന്റെ കാലുകള്‍ക്കിടയിലൂടെ സണ്‍ നല്കിയ പാസ് സബ് ആയി കളത്തിലിറങ്ങിയ ഹ്വാങ് ഹീ-ചാന് ഒരു മികച്ച ഫിനിഷിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ലോകമെമ്ബാടുമുള്ള പോര്‍ച്ചുഗീസ് ആരാധകര്‍ തലയില്‍ കൈവെച്ചുപോയ നിമിഷം. അതെ വീണ്ടുമൊരു അട്ടിമറി കൂടി ഖത്തറില്‍ സംഭവിച്ചിരിക്കുന്നു. അങ്ങനെ നിശ്ചിത സമയം 2-1 എന്ന നിലയില്‍ മത്സരം അവസാനിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 4 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിക്കൊണ്ട് സൗത്ത് കൊറിയ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഘാനയെ കീഴടക്കിയ ഉറുഗ്വായും പോയിന്്റിന്്റെ കാര്യത്തിലും, ഗോള്‍ വ്യത്യാസത്തിന്റെ കാര്യത്തിലുമെല്ലാം കൊറിയയ്ക്കൊപ്പം ആയിരുന്നെങ്കിലും അവര്‍ കൂടുതല്‍ മഞ്ഞകാര്‍ഡുകള്‍ വഴങ്ങിയതിനാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.കണ്ണീര് അണിഞ്ഞാണ് സൗത്ത് കൊറിയന്‍ താരങ്ങളും ആരാധകരും ഈയൊരു വിക്ടറിയില്‍ സന്തോഷം പ്രകടിപ്പിച്ചത്. തോല്‍വി വഴങ്ങിയെങ്കിലും 6 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി തന്നെ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.