ഖത്തർ :അങ്ങനെ സ്ക്വാഡ് സ്ട്രെങ്തിന്റെ വമ്ബുമായെത്തിയ ബ്രസീലും ഒടുവില്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ജിയില്‍ കാമറൂണുമായി നടന്ന അവസാന റൗണ്ട് പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട അടിതെറ്റി വീണത്.മത്സരത്തില്‍ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാന്‍ ടിറ്റെ ശ്രമിച്ചപ്പോള്‍ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല. കാരണം ബെഞ്ചിലെ താരങ്ങള്‍ ആണെങ്കിലും ഡാനി ആല്‍വെസ് ഒഴികെ ടീമില്‍ അണിനിരന്ന 10 പേരും യൂറോപ്പിലെ വമ്ബന്‍ ടീമില്‍ കളിക്കുന്ന താരങ്ങള്‍. ഡാനി ഏത് ടീമില്‍ ആണെങ്കിലും അയാളെ അറിയാത്ത ആരും ഇല്ലല്ലോ. പക്ഷേ വമ്ബന്‍ പേരുമായി എത്തിയ ബ്രസീലിനെ ഇഞ്ചുറി ടൈമിലെ വിന്‍സെന്റ് അബൂബക്കറിന്്റെ തകര്‍പ്പന്‍ ഗോളില്‍ കാമറൂണ്‍ മുട്ടുകുത്തിക്കുകയായിരുന്നു.ബ്രസീല്‍ ആക്രമണത്തില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി ഒരു കൗണ്ടര്‍ അറ്റാക്കിനായി ങ്ങോം എമ്ബേകേലി വലത് പാര്‍ശ്വത്തിലൂടെ റണ്‍ നടത്തി. തുടര്‍ന്ന് താരം നല്കിയ മികച്ചൊരു ക്രോസ് അതിലും മികച്ചൊരു ഹെഡ്ഡറിലൂടെ വിന്‍സെന്റ് അബൂബക്കര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ബ്രമര്‍, മിലിറ്റാവോ എന്നിവര്‍ അബൂബക്കറിന്്റെ വലതും ഇടതുമായി ഉണ്ടായിരുന്നെങ്കിലും താരത്തെ മാര്‍ക്ക് ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഗോള്‍കീപ്പര്‍ എഡേര്സണ് വെറും കാഴ്ചക്കാരനായി നില്ക്കുവാന് മാത്രമേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ജേഴ്സി ഊരി ഗോള്‍ ആഘോഷിച്ച അബൂബക്കര്‍ രണ്ടാം മഞ്ഞ കാര്‍ഡിലൂടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തു.മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ബ്രസീല്‍ തന്നെയായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഒന്നും ഫിനിഷിങ്ങിലെ പോരായ്മകള്‍ കൊണ്ടും നിര്‍ഭാഗ്യം കൊണ്ടും ഗോളിലേക്ക് വഴിതിരിച്ചു വിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആഴ്സനല്‍ താരം ഗബ്രിയേല്‍ മാര്ട്ടിനെല്ലിയുടേത് ശ്രദ്ധേയമായ പ്രകടനമായിരുന്നു. 7 ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് അടിച്ചെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാന്‍ കാനറികള്‍ക്ക് കഴിഞ്ഞില്ല. മറുവശത്ത് കാമറൂണിനും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ എഡേര്സണിന്്റെ കൃത്യതയാര്‍ന്ന സേവ് ബ്രസീലിനെ രക്ഷിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈം ഗോളില്‍ ബ്രസീല്‍ കാമറൂണിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. അട്ടിമറികളുടെ ഒരു പരമ്ബര തന്നെയാണ് ഖത്തറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.മത്സരം പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്ബ്യന്മാരായി തന്നെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ സൗത്ത് കൊറിയ ആണ് നോക്കൗട്ട് റൗണ്ടില്‍ കാനറിപ്പടയുടെ എതിരാളികള്‍. മത്സരം വിജയിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ സ്വപ്നം പൂവണിയിക്കാന്‍ കാമറൂണിന് സാധിച്ചില്ല. 3 മത്സരങ്ങളില്‍ നിന്നും 4 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.