ചെന്നൈ: മതം മാറിയതിന് ശേഷം താന്‍ ജനിച്ച ജാതിയോ സമുദായമോ വ്യക്തിത്വമായി ഉപയോഗിക്കാനാവില്ലെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതം മാറിയ യുവാവ്, ജനിച്ച സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ ആനുകൂല്യം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന് ഈ നിരീക്ഷണം നടത്തിയത്.
ഹിന്ദുവായി ജനിച്ച ഒരാള്‍ ജാതി വ്യവസ്ഥയെ അംഗീകരിക്കാത്ത മറ്റൊരു മതം സ്വീകരിച്ചാല്‍, ആ വ്യക്തി ജനിച്ച ജാതിയില്‍ പെടുന്നത് അവസാനിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥന് സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച് വ്യക്തമാക്കി. വ്യക്തി തന്റെ മതത്തിലേക്ക് തിരികെ മടങ്ങിയെത്തിയാല്‍, ജാതി സ്വത്വവും തിരികെ വരുമെന്നും അയാള്‍ക്ക് അത് ഉപയോഗിക്കാമെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.
ഹര്ജിക്കാരന് 2008ല്‍ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പേരുമാറ്റി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. താനും തന്റെ കുടുംബാംഗങ്ങളും ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ (MBC) പെടുന്ന ഹിന്ദുക്കളാണെന്ന് ഹര്ജിക്കാരന് വ്യക്തമാക്കി. 2018 ല്‍, ഇയാള്‍ തമിഴ്നാട് കമ്ബൈന്‍ഡ് സിവില്‍ സര്‍വീസസ് പരീക്ഷ എഴുതിയെങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഇടം നേടാനായില്ല. ടിഎന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് ‘ജനറല്‍’ വിഭാഗത്തിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയിലെത്തിയത്.
എല്ലാ മുസ്ലീങ്ങളെയും പിന്നോക്ക വിഭാഗത്തില്‍ പെട്ടവരായി തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് വാദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു. എസ് റുഹയ്യ ബീഗം കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ 2013ലെ വിധിയും മദ്രാസ് ഹൈക്കോടതി ഉദ്ധരിച്ചു. മതപരിവര്‍ത്തനത്തിന് ശേഷമുള്ള സംവരണം സംബന്ധിച്ച് സുപ്രീം കോടതിയിലും വാദം കേള്‍ക്കുന്നതിനാല്‍, മദ്രാസ് ഹൈക്കോടതി അതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.